റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ; യുഎസില്‍ നിന്നുള്ള ആദ്യ പോപ്പ്
റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് (ലിയോ പതിനാലാമൻ)

റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ; യുഎസില്‍ നിന്നുള്ള ആദ്യ പോപ്പ്

വത്തിക്കാൻ സിറ്റി : റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് (ലിയോ പതിനാലാമൻ) ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവൻ. ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയായി എത്തിയ അദ്ദേഹം ലിയോ പതിനാലാമൻ എന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്. സെൻ്റ് പീറ്റേ‍ഴ്സ് ബസലിക്കയുടെ മട്ടുപ്പാവിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.

ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയാണ് റോബർട്ട് പ്രെവോസ്റ്റ്.

മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ്‌ സിസ്റ്റൈൻ ചാപ്പലിൽ ബുധനാഴ്‌ചയാണ്‌ ആരംഭിച്ചത്‌. കോൺക്ലേവിന്റെ രണ്ടാംദിനമായ വ്യാഴാഴ്ചയാണ്‌ വോട്ടെടുപ്പ്‌ ആരംഭിച്ചത്. നാലാം റൗണ്ടിലാണ് സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിണിയിൽ വെളുത്ത പുകയുയർന്നത്.

അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയാണ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്. രണ്ടു ദിവസം നീണ്ടുനിന്ന കോൺക്ലേവിൽ തന്നെ തിരഞ്ഞെടുത്തതിന് കർദിനാൾമാരോട് ലിയോ പതിനാലാമൻ മാർപ്പാപ്പ നന്ദി പറഞ്ഞു.

പുതിയ മാർപ്പാപ്പയ്ക്ക് ആശംസകൾ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘അമേരിക്കയിൽനിന്നുള്ള ആദ്യ മാർപ്പാപ്പയെന്നത് വലിയ ആദരവാണ്. രാജ്യം വലിയ ആവേശത്തിലാണ്. ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു’’ – അദ്ദേഹം പറഞ്ഞു.

<br>
TAGS : VATICAN | NEW POPE | ROBERT FRANCIS PREVOST | LEON XIV
SUMMARY : Cardinal Robert Francis Prevost is the new Pope; the first from the US

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *