ചരക്ക് കപ്പൽ മുങ്ങി അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി

ചരക്ക് കപ്പൽ മുങ്ങി അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരുവിന് സമീപം ചരക്ക് കപ്പല്‍ മുങ്ങി അപകടം. മംഗളൂരുവിന് തെക്ക് പടിഞ്ഞാറ് ഏകദേശം 60-70 നോട്ടിക്കല്‍ മൈല്‍ അകലെ എം.എസ്. വി സലാമത്ത് എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. മുങ്ങിയ ചരക്ക് കപ്പലിലെ ആറ് ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) രക്ഷപ്പെടുത്തി. മംഗളൂരു തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലെ കാദ്മത്ത് ദ്വീപിലേക്കുള്ള യാത്രാമധ്യേ എം.എസ്.വി സലാമത്ത് മെയ് 14 ന് പുലര്‍ച്ചെ അഞ്ചരയോടെ മുങ്ങുകയായിരുന്നു.

സിമന്റും നിര്‍മ്മാണ സാമഗ്രികളും ഉള്‍പ്പെടെയുള്ള ചരക്കാണ് കപ്പലിലുണ്ടായിരുന്നത്. സൂറത്ത്കല്‍ തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കല്‍ മൈല്‍ അകലെ ആറ് പേരുള്ള ഒരു ചെറിയ ബോട്ട് കണ്ടതായി എംടി എപ്പിക് സുസുയി എന്ന ട്രാന്‍സിറ്റ് കപ്പലില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന് അപകട മുന്നറിയിപ്പ് ലഭിച്ചു. പ്രദേശത്ത് പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡ് ഷിപ്പ് വിക്രം ഉടന്‍ തന്നെ അപകട സ്ഥലത്തേക്ക് വഴിതിരിച്ചുവിട്ടു. തുടര്‍ന്ന് ഡിങ്കി ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും വേഗത്തില്‍ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

TAGS: KARNATAKA | SHIP SINKS
SUMMARY: Cargo vessel bound for Lakshadweep sinks after being hit by massive wave

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *