ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാവിലെ മണിയോടെയാണ് സംഭവം. ഹൊസൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് മുമ്പിലുണ്ടായിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റു.

അപകടത്തെ തുടർന്ന് ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ ഒരു മണിക്കൂർ നേരത്തേക്ക് ഗതാഗതം പൂർണമായും തടസപ്പെട്ടു. ഹൈവേ പട്രോളിംഗ് സംഘം സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ് സിറ്റി ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

TAGS: BENGALURU | ACCIDENT
SUMMARY: Two cars collide on Electronics City flyover, one injured

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *