റോഡരികിൽ നിർത്തിയിട്ട കാറുകളിൽ  നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു

റോഡരികിൽ നിർത്തിയിട്ട കാറുകളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ റോഡരികിൽ നിർത്തിയിട്ട കാറുകളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു. ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലാണ് സംഭവം. നാല് കാറുകളിൽ വച്ചിരുന്ന ലാപ്‍ടോപ്പുകളും ബാഗുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ചില്ല് തകർത്താണ് മോഷ്ടാക്കൾ അടിച്ചെടുത്തത്. മൂന്ന് ലാപ്ടോപ്പുകൾ ഉൾപ്പടെ വില പിടിപ്പുള്ള വസ്തുക്കൾ ആണ് കാറുകളിൽ നിന്നും നഷ്ടപ്പെട്ടത്.

മോഷണം നടന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണെങ്കിലും സംഭവം പുറത്തറിയുന്നത് അടുത്തിടെയാണ്. ബിഎംഡബ്ല്യു അടക്കമുള്ള ആഡംബര കാറുകളുടെ ചില്ലുകൾ തകർത്താണ് മോഷണം നടന്നിരിക്കുന്നത്. ആഡംബരക്കാറുകളെ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കവർച്ചയാണിതെന്ന് പോലീസ് പറഞ്ഞു. സൈലൻസർ ഘടിപ്പിച്ച കട്ടർ ഉപയോഗിച്ച് കാറുകളുടെ ചില്ല് തകർത്ത് ഉള്ളിലെ സാധനങ്ങൾ എടുത്ത് മോഷ്ടാക്കൾ കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ ഇന്ദിരനഗർ പോലീസ് കേസെടുത്തു.

TAGS: BENGALURU | THEFT
SUMMARY: Thieves Break Windows of Cars, Steal Laptops and Valuables in Broad Daylight

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *