രന്യ റാവുവിനെതിരെ അശ്ലീല പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

രന്യ റാവുവിനെതിരെ അശ്ലീല പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

ബെംഗളൂരു: സ്വർണക്കടത്ത് കേസിലെ പ്രതി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തിയ ബിജെപി എംഎൽഎക്കെതിരെ കേസെടുത്തു. ബിജാപൂർ സിറ്റി എംഎൽഎയായ ബസൻ​ഗൗഡ പാട്ടീൽ യത്നാലിനെതിരെയാണ് ഹൈ​ഗ്രൗണ്ട് പോലീസ് കേസെടുത്തത്. യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് പരാതി നൽകിയത്.

സ്വർണക്കടത്ത് കേസിൽ നടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎൽഎ അശ്ലീല പരാമർശം നടത്തിയത്. കേസിൽ സംസ്ഥാന മന്ത്രിമാർക്ക് പങ്കുണ്ടെന്നും നിയമസഭയിൽ അവരുടെ പേരുകൾ പറയുമെന്നും മുൻ കേന്ദ്ര മന്ത്രി കൂടിയായ യത്നാൽ പറഞ്ഞിരുന്നു. കർണാടക ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ റാവു ദുബൈയിൽ നിന്ന് 12.56 കോടി വിലമതിക്കുന്ന 14.2 കിലോ സ്വർണവുമായി വരുന്നതിനിടെ മാർച്ച് മൂന്നിന് ബെം​ഗളൂരു വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്. തുടർന്ന് രന്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.6 കോടി വിലമതിക്കുന്ന സ്വർണവും 2.67 കോടി രൂപയും പോലീസ് പിടിച്ചെടുത്തു. ഇതിനു പിന്നാലെ അറസ്റ്റിലായ രന്യയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

TAGS: BENGALURU | GOLD SMUGGLING
SUMMARY: Case against Karnataka BJP MLA over vulgar remark against actor Ranya Rao

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *