വിദ്വേഷ പ്രസംഗം; ബിജെപി എംഎൽഎക്കെതിരെ കേസ്

വിദ്വേഷ പ്രസംഗം; ബിജെപി എംഎൽഎക്കെതിരെ കേസ്

ബെംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ തുടർന്നാണ് നടപടി. തെക്കറിലെ ബത്രബൈലു ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ബ്രഹ്മകലശോത്സവ പരിപാടിക്കിടെയാണ് ഹരീഷ് വിദ്വേഷ പരാമർശം നടത്തിയത്.

ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് പോലീസ് ഇടപ്പെട്ട് ഇവൻ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. ക്ഷേത്ര പരിപാടിയിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ളവരും പങ്കെടുത്തിരുന്നു. എന്നാൽ അവരെ എന്തിന് പങ്കെടുക്കാൻ അനുവദിച്ചെന്നും അടുത്തിടെ മംഗളൂരുവിൽ നടന്ന കൊലപാതകങ്ങളിൽ കൊല്ലപ്പെട്ട ഹിന്ദുക്കളോട് അനാദരവ് ആണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉപ്പിനങ്ങാടി പോലീസ് പറഞ്ഞു.

TAGS: KARNATAKA
SUMMARY: Hate speech case filed against BJP MLA Harish Poonja

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *