വനമേഖലയിൽ അനുമതിയില്ലാതെ ഷൂട്ടിങ്; കൾട്ട് സിനിമ ടീമിനെതിരെ കേസ്

വനമേഖലയിൽ അനുമതിയില്ലാതെ ഷൂട്ടിങ്; കൾട്ട് സിനിമ ടീമിനെതിരെ കേസ്

ബെംഗളൂരു: വനമേഖലയിൽ അനുമതിയില്ലാതെ കയറി ഷൂട്ടിങ് നടത്തിയ സംഭവത്തിൽ കൾട്ട് സിനിമ ടീമിനെതിരെ കേസെടുത്തു. കോലാർ ഗംഗാവതിയിലെ വനമേഖലയിലാണ് നിയമലംഘനം നടത്തി സിനിമ ഷൂട്ട് ചെയ്തത്. മന്ത്രി സമൂർ അഹമ്മദ് ഖാന്റെ മകനും നടനുമായ സായിദ് ഖാൻ, നടി രചിത റാം എന്നിവരുൾപ്പെടെയുള്ള സിനിമയുടെ സംഘം ജനുവരി 31 ന് ഗംഗാവതി താലൂക്കിലെ സനാപുർ, രംഗപുർ ഗ്രാമങ്ങളിലെത്തി ഷൂട്ടിങ് നടത്തിയിരുന്നു.

തുടർന്ന് വനം വകുപ്പ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുംഗഭദ്ര ജലസംരക്ഷണ മേഖലയിൽ അനുമതിയില്ലാതെ ചിത്രീകരണം നടത്തി സിനിമാ സംഘം നിയമങ്ങൾ ലംഘിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ സിനിമ ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS: MOVIE TEAM BOOKED
SUMMARY: Complaint files against ‘Cult’ movie team for violating rules while filming in forest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *