വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചു; നടൻ ദർശനെതിരെ കേസ്

വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചു; നടൻ ദർശനെതിരെ കേസ്

ബെംഗളൂരു: നിരോധിത വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചതിന് കന്നഡ നടൻ ദർശൻ തോഗുദീപക്കെതിരെ കേസെടുത്തു. സംസ്ഥാന വനം വകുപ്പിൻ്റെ വന്യജീവി അംബാസഡറാണ് ദർശൻ. രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിൽ കഴിയവേയാണ് നടനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുത്തോടിയിലെയും ഭദ്ര റിസർവ് പ്രദേശത്തെ വനമേഖലയിലും സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് പരിസ്ഥിതി ലോല സ്ഥലങ്ങളിൽ പ്രവേശിച്ച് ദർശൻ വനം ജീവനക്കാർക്കൊപ്പം മാംസം കഴിച്ചുവെന്നാണ് കേസ്. നിലവിൽ വനമേഖലയിൽ സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല.

ദർശൻ ഇത്തരത്തിൽ വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി കടന്ന് വനപാലകർക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സംഭവത്തിൽ ചിക്കമഗളൂരു ഡിവിഷനിലെ വനം വകുപ്പ് ജീവനക്കാർക്ക് നേരെയും രൂക്ഷ വിമർശനം ഉയരുന്നുണ്ട്.

TAGS: DARSHAN| KARNATAKA| FOREST
SUMMARY: Case against darshan entering in forest area with private vehicles

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *