ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ കേസ്

ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ കേസ്

ന്യൂഡൽഹി: ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അതിഷി മർലേനയ്‌ക്കെതിരെ കേസ്. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് മുഖ്യമന്ത്രിക്കെതിരെ റിട്ടേണിംഗ് ഓഫീസർ എഫ്‌ഐആർ ഫയല്‍ ചെയ്തത്.

അതേസമയം അതിഷിക്കെതിരേ കേസെടുത്തതില്‍ കടുത്ത വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കെജ്രിവാൾ രംഗത്തെത്തി. പരസ്യമായി സ്വര്‍ണവും സാരിയും വിതരണം ചെയ്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയവര്‍ക്കുമെതിരെ കേസെടുക്കാത്ത പോലീസ് മുഖ്യമന്ത്രിക്കെതിരേ കള്ളക്കേസെടുക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു. പോലീസിന്‍റെ ഏകപക്ഷിയമായ നടപടിക്കെതിരേ ശക്തമായി പോരാടുമെന്നും കെജ്രിവാൾ പറഞ്ഞു.

TAGS : ATISHI
SUMMARY : Case against Delhi Chief Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *