മെട്രോ ട്രെയിനിൽ യാത്ര ചെയ്ത സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി റീൽ; പോലീസ് കേസെടുത്തു

മെട്രോ ട്രെയിനിൽ യാത്ര ചെയ്ത സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി റീൽ; പോലീസ് കേസെടുത്തു

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യുവതികളുടെ ദൃശ്യങ്ങൾ പകർത്തി റീലുകൾ പോസ്റ്റ്‌ ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസ്. സ്ത്രീകളുടെ ദൃശ്യങ്ങൾ അവരുടെ സമ്മതം കൂടാതെ രഹസ്യമായി പകർത്തി ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ബെംഗളൂരു സൈബർ പോലീസ് കേസെടുത്തു.

പ്രതിയെ എത്രയും പെട്ടന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ബാംഗ്ലൂർ മെട്രോ ചിക്ക്സ് എന്ന അക്കൗണ്ടിലാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരുന്നത്. അക്കൗണ്ടിനു 5,605 ഫോളോവേഴ്‌സും അനുബന്ധ ടെലിഗ്രാം ചാനലിന് 1,188 സബ്‌സ്‌ക്രൈബർമാരുമുണ്ട്. ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ 13 വീഡിയോകളാണ്‌ അപ്ലോഡ് ചെയ്തിരുന്നത്. അവയിലെ കമന്റുകൾ ഓഫ് ചെയ്തിട്ടുണ്ട്. നിലവിൽ ഇവയെല്ലാം നീക്കം ചെയ്തിട്ടുണ്ട്.

TAGS: BENGALURU | NAMMA METRO
SUMMARY: FIR Against insta account posting reels of metro travelling women

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *