സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിക്ക് എതിരെ കേസ്

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മധു മുല്ലശ്ശേരിക്ക് എതിരെ കേസ്

തിരുവനന്തപുരം: ബിജെപിയില്‍ ചേർന്ന സിപിഎം മുൻ ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിപിഎം നല്‍കിയ പരാതിയില്‍ മംഗലപുരം പോലീസിൻ്റേതാണ് നടപടി. സിപിഎം മംഗലപുരം നേതൃത്വത്തിൻ്റെ പരാതിയിലാണ് നടപടി. മംഗലപുരം പോലീസാണ് കേസെടുത്തത്.

ഡിസംബർ ഒന്നിനാണ് സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയാ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്. തുടർന്ന് ബിജെപിയില്‍ ചേർന്ന മധുവിനെതിരെ സിപിഎം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഏരിയാ സമ്മേളനത്തിൻ്റെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ച്‌ തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഏരിയാ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകള്‍ 2500 രൂപ വീതം പിരിച്ച്‌ 3.25 ലക്ഷം രൂപ ലോക്കല്‍ കമ്മിറ്റി വഴി ഏരിയാ സെക്രട്ടറിയായ മധുവിന് നല്‍കിയിരുന്നു. ഇതു കൂടാതെ പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

പോത്തൻകോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാർ സിപിഎം നേതൃത്വത്തോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് സിപിഎം ഏരിയാ സെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്‌പിക്ക് പരാതി നല്‍കിയത്. ഇതിന് ശേഷം മംഗലപുരം ഏരിയാ കമ്മിറ്റിയിലെ 10 ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും മംഗലപുരം പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ പരാതിയിലൊന്നും പോലീസ് കേസെടുത്തിരുന്നില്ല.

TAGS : LATEST NEWS
SUMMARY : Case against Madhu Mullassery who left CPM and joined BJP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *