സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന് പരാതി; മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന് പരാതി; മേജര്‍ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: സംവിധായകനും നടനുമായ മേജർ രവിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഇരിങ്ങാലക്കുട പോലീസാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്നാണ് പരാതി.

മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് എന്ന സ്ഥാപനത്തിന്റെ സഹഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പരാതിയിൽ നടപടി ആവശ്യപ്പെട്ട് ധനകാര്യ സ്ഥാപനം ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശ പ്രകാരം മേജര്‍ രവി, അനില്‍കുമാർ എന്നിവര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരിക്കുന്നത്. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് 12. 5 ലക്ഷം രൂപ തട്ടിയെന്നാണ് പാരാതിയിലുള്ളത്.

മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നല്‍കിയതെന്നും എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നല്‍കിയ പണം തിരികെ ലഭിച്ചില്ലന്നുമാണ് പരാതി. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

TAGS: MAJOR RAVI | BOOKED
SUMMARY: Actor and producer major ravi booked for money fraud

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *