ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന് പരാതി; കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവ്

ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന് പരാതി; കേന്ദ്രമന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവ്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു കോടതി ഉത്തരവിട്ടു. ജന അധികാര സംഘർഷ സംഘടനയിലെ ആദർശ് അയ്യരാണ് നിർമ്മല സീതാരാമനെതിരെ പരാതി നൽകിയത്.

ഇതേത്തുടർന്നാണ് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി വിഷയത്തിൽ എഫ്ഐആർ ഫയൽ ചെയ്യാൻ ഉത്തരവിട്ടത്. മന്ത്രിക്കൊപ്പം മറ്റ്‌ അഞ്ച് പേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് സമ്മർദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന് ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റുകളെ നിർബന്ധിച്ചുവെന്ന് പരാതിയിൽ ആരോപിച്ചു.

ഇത്തരം ഇലക്ടറൽ ബോണ്ടുകൾ ദേശീയ-സംസ്ഥാന നേതാക്കൾ പണമാക്കിമാറ്റി. നിർമലയും മറ്റു ബിജെപി നേതാക്കളും രാഷ്ട്രീയ ആവശ്യങ്ങൾക്കായി അനധികൃത ഫണ്ട് ശേഖരിക്കാൻ ഇലക്ടറൽ ബോണ്ടുകൾ ഉപയോ​ഗിച്ചെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. കോടതി ഉത്തരവിനുപിന്നാലെ, നിർമല രാജിവെക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

TAGS: NATIONAL | NIRMALA SEETHARAMAN
SUMMARY: Nirmala Seetharaman Booked on electoral bond charges

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *