പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്

പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്

ബെംഗളൂരു: കന്നഡ സിനിമ താരം രക്ഷിത് ഷെട്ടിക്കെതിരെ പകർപ്പവകാശം ലംഘിച്ചെന്നാരോപിച്ച് കേസെടുത്തു. രക്ഷിതിന്റെ പുതിയ ചിത്രമായ ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്കായി അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചെന്നാരോപിച്ചാണ് നടപടി.

രക്ഷിതിന്റെ നിർമാണ കമ്പനിയായ പരംവ സ്റ്റുഡിയോയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എംആർടി മ്യൂസിക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പഴയ സിനിമയിലെ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയ്ക്കായി ഉപയോഗിച്ചെന്ന് ആരോപിച്ച് നവീൻ കുമാർ എന്നയാളാണ് പരാതി നൽകിയത്. ന്യായ എല്ലിഡ്, ഗാലിമാത്ത് എന്നീ സിനിമകളിലെ ഗാനങ്ങള്‍ രക്ഷിത് അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. 2024 മാർച്ചിൽ ആണ് ആമസോൺ പ്രൈമിൽ ബാച്ചിലർ പാർട്ടി എന്ന സിനിമ റിലീസ് ചെയ്തത്.

TAGS: BENGALURU UPDATES | RAKSHITH SHETTY
SUMMARY: Case against actor rakshith shetty for copyright infringement

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *