സൂരജ് രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ്; അന്വേഷണം സിഐഡിക്ക്

സൂരജ് രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ്; അന്വേഷണം സിഐഡിക്ക്

ബെംഗളൂരു: ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസിന്റെ അന്വേഷണം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് (സിഐഡി) കൈമാറിയതായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പാർട്ടി പ്രവർത്തകന്റെ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തിരിക്കുന്നത്.

ലൈംഗികാരോപണങ്ങൾ നേരിടുന്ന ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ് രേവണ്ണ. നിലവിൽ സൂരജ് പോലീസ് കസ്റ്റഡിയിലാണ്. ഹാസൻ ഹോളെനരസിപുര റൂറൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് സിഐഡിക്ക് കൈമാറിയത്. ജൂൺ 16ന് ഫാം ഹൗസിൽ വച്ച് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്‌ചയാണ് ഹോളനരസിപുര പോലീസ് സ്റ്റേഷനിൽ ജെഡിഎസ് പ്രവർത്തകൻ പരാതി നൽകിയത്.

എന്നാൽ സംഭവത്തിൽ സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു. തന്നിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ വ്യാജ പരാതി നൽകിയെന്നാണ് സൂരജ് രേവണ്ണയുടെ ആരോപണം. സൂരജിന്റെ അടുത്ത സഹായി ശിവകുമാറിൻ്റെ പരാതിയിൽ വെള്ളിയാഴ്‌ച പാർട്ടി പ്രവർത്തകനും ഇയാളുടെ ഭാര്യാസഹോദരനുമെതിരെ പോലീസ് കേസെടുത്തിരുന്നു. സൂരജ് രേവണ്ണയോട് ഇയാൾ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായും പിന്നീട് ഇത് മൂന്ന് കോടിയായി കുറച്ചതായും ആരോപണമുണ്ട്. എച്ച്.ഡി. രേവണ്ണയുടെ മൂത്തമകനാണ് സൂരജ് രേവണ്ണ.

TAGS: BENGALURU UPDATES| SOORAJ REVANNA
SUMMARY: Case against sooraj revanna transferred to cid

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *