ഗാന്ധിജിക്കെതിരെ അവഹേളനം; എംഎൽഎയുടെ പേരിൽ പോലീസ് കേസെടുത്തു

ഗാന്ധിജിക്കെതിരെ അവഹേളനം; എംഎൽഎയുടെ പേരിൽ പോലീസ് കേസെടുത്തു

ബെംഗളൂരു : മഹാത്മാ ഗാന്ധിയെ അവഹേളിച്ച് സംസാരിച്ചതിന് എംഎൽഎയുടെ പേരിൽ പോലീസ് കേസെടുത്തു.  വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീല്‍ യത്നലിനെതിരെയാണ് പോലീസ് കേസെടുത്തത്. മേയ് 11-ന് വിജയപുരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ഗാന്ധിജിയെ പാകിസ്ഥാന്റെ പിതാവ് എന്ന് വിളിച്ചാണ് യത്നൽ അവഹേളിച്ചത്.

ഭാരതീയ ന്യായ സംഹിതയിലെ 196, 353 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിജയപുരയിലെ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ ആദർശ് നഗർ പോലീസാണ് കേസെടുത്തത്. ഗാന്ധിജി ഇന്ത്യയെ വിഭജിച്ച് പാകിസ്ഥാന് രൂപംനൽകിയെന്നും ഇത് മുസ്‌ലിങ്ങൾക്കുവേണ്ടിയാണ് ചെയ്തതെന്നും ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നത് ഇന്ത്യക്കാർക്ക് നാണക്കേടാണെന്നും യത്നൽ പറഞ്ഞതായി പരാതിയില്‍ പറയുന്നു. നേരത്തെ ബിജെപി സര്‍ക്കാറില്‍ മന്ത്രിയായിരുന്നു യത്നല്‍. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന്‍റെ പേരില്‍  അടുത്തിടെ സംഘടനയില്‍ നിന്നും യത്നലിനെ പുറത്താക്കിയിരുന്നു.
<BR>
TAGS : BASANAGOUDA PATIL YATNAL | POLICE CASE
SUMMARY : Police register case against MLA for insulting Gandhiji

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *