രാജ്യവിരുദ്ധ പരാമര്‍ശ കേസ്; അഖില്‍ മാരാര്‍ക്ക് ജാമ്യം

രാജ്യവിരുദ്ധ പരാമര്‍ശ കേസ്; അഖില്‍ മാരാര്‍ക്ക് ജാമ്യം

കൊച്ചി: രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന കേസില്‍ സംവിധായകൻ അഖില്‍ മാരാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച്‌ കോടതി. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അഖില്‍ മാരാർ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കൊട്ടാരക്കര പോലീസ് എടുത്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും ജൂണ്‍ പത്തിന് രാവിലെ പത്തുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. അഖില്‍ മാരാരുടെ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാനും കോടതി നിർദേശിച്ചു. സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്.

ബിജെപികൊട്ടാരക്കര മണ്ഡലം പ്രസിഡൻറ് അനീഷ് കിഴക്കേക്കര നല്‍കിയ പരാതിയിലാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. ഇന്ത്യ – പാകിസ്ഥാൻ ഏറ്റുമുട്ടലില്‍ വെടിനിർത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഖില്‍ മാരാർ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയിലെ ഉള്ളടക്കം രാജ്യവിരുദ്ധമെന്നായിരുന്നു പരാതി.

TAGS : AKHIL MARAR
SUMMARY : Case filed against Akhil Marar for making anti-national remarks; bail granted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *