ചുങ്കത്തറ ഭീഷണി പ്രസംഗം; പി വി അൻവറിനെതിരെ കേസ്

ചുങ്കത്തറ ഭീഷണി പ്രസംഗം; പി വി അൻവറിനെതിരെ കേസ്

മലപ്പുറം: ചുങ്കത്തറ ഭീഷണി പ്രസംഗത്തിൽർ പി വി അൻവറിതിരെ പോലീസ് കേസെടുത്തു. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി തലയടിച്ചു പൊട്ടിക്കുമെന്ന പി വി അൻവറിന്റെ പ്രസംഗത്തിനെതിരെയാണ് കേസ്. സിപിഎം നേതൃത്വം നൽകിയ പരാതിയിലാണ് എടക്കര പോലീസ് കേസെടുത്തത്.

ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തിനിടെ വനിത പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അൻവർ സംസാരിച്ചത്. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ എന്റെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും നെഞ്ചത്തേക്ക് പറഞ്ഞു വിട്ടാല്‍ വീട്ടില്‍ കയറി അടിച്ചു തലപൊട്ടിക്കും. അതില്‍ ഒരു തര്‍ക്കവുമില്ല. ഞങ്ങള്‍ തലക്കേ അടിക്കുകയുള്ളുവെന്നും അൻവർ പറഞ്ഞിരുന്നു. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സിപിഐഎം ഏരിയാ സെക്രട്ടറിക്കെതിരെയും പോലീസ് കേസെടുത്തു.
<BR>
TAGS : PV ANVAR MLA | THREATENED
SUMMARY : Case filed against PV Anwar for his tax threat speech

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *