സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി; ഷാന്‍ റഹ്മാനെതിരെ കേസ്

സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തി; ഷാന്‍ റഹ്മാനെതിരെ കേസ്

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വീണ്ടും കേസ്. സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തിയതിനാണ് കേസ്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയില്‍ തേവര എസ്‌എച്ച്‌ കോളേജ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരിപാടി. അതീവ സുരക്ഷാ മേഖലയിലാണ് ഡ്രോണ്‍ പറത്തുകയും ലേസർ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തത്.

കഴിഞ്ഞ ദിവസം ഷാൻ റഹ്മാനെതിരെ വഞ്ചനാക്കേസ് ചുമത്തിയിരുന്നു. കൊച്ചിയിലെ സംഗീത നിശയുടെ മറവില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

TAGS : SHAAN RAHMAN
SUMMARY : Case filed against Shaan Rahman for flying drone without permission during music event

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *