വഖഫുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത; കന്നഡ മാധ്യമങ്ങൾക്കും തേജസ്വി സൂര്യ എംപിക്കുമെതിരെ കേസ്

വഖഫുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത; കന്നഡ മാധ്യമങ്ങൾക്കും തേജസ്വി സൂര്യ എംപിക്കുമെതിരെ കേസ്

ബെംഗളൂരു: വഖഫ് ബോർഡമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രചരിച്ച സംഭവത്തിൽ ബിജെപി എം പി തേജസ്വി സൂര്യയ്ക്കെതിരെ കേസ്. തങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്തെന്ന തെറ്റായ വാര്‍ത്തയാണ് തേജസ്വി സൂര്യ പ്രചരിപ്പിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ച കന്നഡ ന്യൂസ് പോര്‍ട്ടലുകളുടെ എഡിറ്റര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

കൃഷിഭൂമി വഖഫ് ബോര്‍ഡ് കൈയേറിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹാവേരി ജില്ലയിലെ കര്‍ഷകൻ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ബെംഗളൂരു സൗത്ത് എംപിയായ തേജസ്വി സൂര്യ എക്സില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കിയതോടെ എംപി പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

 

 

TAGS: KARNATAKA | TEJASWI SURYA
SUMMARY: Case Against Tejasvi Surya For Misleading Claim Over Farmer’s Suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *