പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹത്തിന് തടസം സൃഷ്ടിച്ചു; യുവാവിനെതിരെ കേസ്

പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹത്തിന് തടസം സൃഷ്ടിച്ചു; യുവാവിനെതിരെ കേസ്

തൃശൂർ: പ്രിയങ്ക ഗാന്ധി എംപിയുടെ വാഹന വ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. തൃശൂർ എളനാട് സ്വദേശി അനീഷ് എബ്രഹാമാണ് വാഹനവ്യൂഹത്തിനിടെ കാർ കയറ്റി തടസമുണ്ടാക്കിയത്. വണ്ടൂരില്‍ നിന്ന് നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ വാഹനവ്യൂഹം ഹോണടിച്ചത് ഇഷ്ടപ്പെടാതെ ഇയാള്‍ കാര്‍ മുന്നില്‍ ബ്ലോക്കിടുകയായിരുന്നു.

വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനോട് തട്ടിക്കയറുകയും ചെയ്തു. ലക്ഷങ്ങള്‍ ഫോളേവേഴ്‌സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. വാഹനവ്യൂഹത്തിനു നേരേ മനഃപൂര്‍വം ജീവന് അപകടം വരുത്തുംവിധം കാര്‍ ഓടിച്ചുകയറ്റിയെന്നാണ് കേസ്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് പ്രിയങ്കാഗാന്ധി.

TAGS : PRIYANKA GANDHI
SUMMARY : Case filed against youth for obstructing Priyanka Gandhi’s convoy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *