പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരൻ

പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരൻ

തിരുവനന്തപുരം: ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ‍്യം ചെയ്തതിന് 15 വയസുകാരനെ കാറിടിപ്പിച്ചു കൊന്ന കേസില്‍ പ്രതിയായ പൂവച്ചാല്‍ സ്വദേശി പ്രിയരഞ്ജൻ കുറ്റകാരനെന്ന് കോടതി. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷൻസ് കോടതിയുടെതാണ് കണ്ടെത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിയുടെ ശിക്ഷ പ്രഖ‍്യാപിക്കും. 2023 ഓഗസ്റ്റ് 30ന് ആയിരുന്നു വിഷയത്തിനാസ്പദമായ സംഭവം.

പ്രതിയായ പ്രിയരഞ്ജൻ ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് 15 കാരനായ ആദിശേഖർ ചോദ‍്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ‍്യത്തില്‍ ആദിശേഖറിനെ കാറിടിച്ച്‌ കൊന്നുവെന്നാണ് കേസ്. സംഭവം അപകടമരണമെന്നാണ് ആദ‍്യം കരുതിയിരുന്നത്. പിന്നീട് സിസിടിവി ദൃശ‍്യങ്ങളാണ് നിർണായക തെളിവായത്. തുടർന്ന് നരഹത‍്യക്കുറ്റം ചുമത്തി പ്രതിക്കെതിരേ കേസെടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ തമിഴ്നാട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

TAGS : LATEST NEWS
SUMMARY : Case of killing 10th grader by hitting him with a car: Accused guilty

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *