ജാതീയ അവഹേളനം; സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് റദ്ദാക്കി ഹൈകോടതി

ജാതീയ അവഹേളനം; സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ് റദ്ദാക്കി ഹൈകോടതി

കാസറഗോഡ്: ജാതീയ അവഹേളനം ആരോപിച്ച്‌ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കാസറഗോഡ് അസി. സെഷൻസ് കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഹൈകോടതി റദ്ദാക്കി. 2018ല്‍ കോഴിക്കോട്ട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റില്‍ അഭിമുഖത്തിനിടെ പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ച്‌ അയല്‍വാസിയായ സി. ബാലകൃഷ്ണൻ നല്‍കിയ പരാതിയിലെ തുടർ നടപടികളാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് റദ്ദാക്കിയത്.

വിഷയം കോടതിക്ക് പുറത്ത് തീർപ്പാക്കിയെന്നും നടപടികള്‍ തുടരുന്നതില്‍ അർഥമില്ലെന്നും ചൂണ്ടിക്കാട്ടി സന്തോഷ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഏച്ചിക്കാനം രചിച്ച ‘പന്തിഭോജനം’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പരാമർശം. താനടക്കമുള്ള പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്നതാണ് പരാമർശമെന്നായിരുന്നു പരാതി.

TAGS : KERALA | HIGHCOURT | SANTHOSH ECHIKKANAM
SUMMARY : Caste insult; The High Court quashed the case against Santosh Echikanam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *