പ്രതീക്ഷിക്കാതെയുണ്ടായ അപകടം; ചിന്നസ്വാമി ദുരന്തത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി

പ്രതീക്ഷിക്കാതെയുണ്ടായ അപകടം; ചിന്നസ്വാമി ദുരന്തത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി

ബെംഗളൂരു: ആർസിബി വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി. ഒരിക്കലും ഇതരത്തിലൊരു അപകടം പ്രതീക്ഷിച്ചിരുന്നില്ല. വേദിക്ക് പുറത്ത് എന്ത് സംഭവിക്കുന്നു എന്നത് മനസിലായിരുന്നില്ല. ഇതാണ് ആഘോഷങ്ങൾ തുടരാൻ കാരണമായത്.…
കോലിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ബാർ ആൻഡ് റസ്റ്ററന്റിന്റെ  പേരിൽ കേസ്

കോലിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ബാർ ആൻഡ് റസ്റ്ററന്റിന്റെ പേരിൽ കേസ്

ബെംഗളൂരു : പുകവലിക്കാൻ പ്രത്യേകസ്ഥലം ഏർപ്പെടുത്തണമെന്ന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ്താരം വിരാട് കോലിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ബാർ ആൻഡ് റസ്റ്ററന്റിന്റെ പേരിൽ കേസെടുത്ത് പോലീസ്. കസ്തൂർബാ റോഡിലെ വൺ8 കമ്യൂൺ ബാറിന്റെ പേരിൽ കബൺപാർക്ക് പോലീസാണ് കേസെടുത്തത്. പുകവലിയുമായി ബന്ധപ്പെട്ട…
മെട്രോ സ്റ്റേഷന് സമീപം പുലിയെ കണ്ടെത്തി

മെട്രോ സ്റ്റേഷന് സമീപം പുലിയെ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു റൂറലിലെ മല്ലസാന്ദ്ര കനകപുര റോഡിലെ തലഘട്ടപുര മെട്രോ സ്റ്റേഷൻ സമീപത്തെ തടി ഫാക്ടറിക്കുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സ്കൂൾ ഉൾപ്പെടെയുള്ള പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടത്. പിന്നാലെ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസേന തിരച്ചിൽ ഊർജ്ജിതമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരും പുള്ളിപ്പുലി…
ബെംഗളൂരുവില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് സർവീസുമായി എയർ ഇന്ത്യ എക്സ്‌പ്രസ്

ബെംഗളൂരുവില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് സർവീസുമായി എയർ ഇന്ത്യ എക്സ്‌പ്രസ്

ബെംഗളൂരു : ബെംഗളൂരുവിൽ നിന്നും നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് ആരംഭിച്ചു . രാവിലെ 5.05-ന് ബെംഗളൂരുവിൽനിന്നും 9.05-ന് കാഠ്മണ്ഡുവിൽനിന്നുമാണ് സർവീസ്.  നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് നേരിട്ട് കാഠ്മണ്ഡുവിലേക്ക് വിമാനസർവീസുള്ളത്. ബെംഗളൂരുവില്‍ നിന്നും സര്‍വീസ് ആരഭിക്കുന്നത് …
മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു

മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം പൂയപ്പള്ളി ഓയോർ പയ്യപ്പോട് സ്വദേശി കാക്കോട് പുത്തൻ വീട് റസാഖിന്റെ മകൻ മുഹമ്മദ്‌ റംഷാദ് (28) ആണ് മരിച്ചത്. എട്ട് വർഷത്തോളമായി  ബെംഗളൂരുവില്‍ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച്ച…
കാറില്‍ വെള്ളം തെറിപ്പിച്ചതിൽ തർക്കം; യുവാവിന്റെ കൈവിരൽ കടിച്ചുമുറിച്ചു

കാറില്‍ വെള്ളം തെറിപ്പിച്ചതിൽ തർക്കം; യുവാവിന്റെ കൈവിരൽ കടിച്ചുമുറിച്ചു

ബെംഗളൂരു: കാറിൽ വെള്ളം തെറിപ്പിച്ചതിന്റെ പകയിൽ യുവാവിന്റെ വിരൽ മറ്റൊരു യുവാവ് കടിച്ചുമുറിച്ചു. ബെംഗളൂരു ലുലുമാൾ അണ്ടർപാസിന് സമീപമാണ് സംഭവം നടന്നത്. ജയന്ത് ശേഖർ എന്ന യുവാവിന്റെ കൈവിരലിനാണ് കടിയേറ്റത്. യുവാവിന്റെ പരുക്കേറ്റ കൈവിരൽ ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷത്തോളം രൂപ…
ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു : ഐപിഎൽ മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ കേസില്‍ അറസ്റ്റിലായ രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിറ്റി ട്രാഫിക് മാനേജ്‌മെന്റ് സെന്ററിലെ പോലീസ് കോൺസ്റ്റബിൾ വെങ്കിട്ടഗിരിഗൗഡ, ഹലസൂരു ട്രാഫിക് സ്റ്റേഷനിലെ കോൺസ്റ്റബിൾ രവിചന്ദ്ര എന്നിവരെയാണ് ട്രാഫിക് ജോയിന്‍റ് കമ്മീഷണര്‍ എം.എന്‍.…
ലാൽബാഗിൽ മാമ്പഴ ചക്കപ്പഴമേളയ്ക്ക് ഇന്ന് തുടക്കം

ലാൽബാഗിൽ മാമ്പഴ ചക്കപ്പഴമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കർണാടക മാമ്പഴ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മാമ്പഴ ചക്കപ്പഴം മേളയ്ക്ക് ഇന്ന് ലാൽബാഗിൽ തുടക്കം. രാവിലെ 11ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് മേള നടക്കുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന…
ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ക്ഷേത്രങ്ങളിലേക്ക് ബിഎംടിസി ഒരുക്കുന്ന ദിവ്യദർശന യാത്രയ്ക്ക് 31 ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ബിഎംടിസിയുടെ യാത്രാ പാക്കേജ് ദിവ്യദര്‍ശന യാത്ര 31ന് ആരംഭിക്കും. നഗരത്തിലെ 8 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ദര്‍ശന പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ആണ് സര്‍വീസ് നടത്തുക. യാത്രയുടെ ഫ്‌ലാഗ് ഓഫ്…
മൂന്ന് കോടിയുടെ രാസലഹരിയുമായി ആഫ്രിക്കൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിലായി

മൂന്ന് കോടിയുടെ രാസലഹരിയുമായി ആഫ്രിക്കൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിലായി

ബെംഗളൂരു: മൂന്ന് കോടി രൂപയുടെ എംഡിഎംഎയുമായി ആഫ്രിക്കൻ സ്വദേശി ബെംഗളൂരുവില്‍ പിടിയിലായി. നൈജീരിയയിൽ നിന്നുള്ള പെപ്പെ മോറെപേയിയെയാണ് (43) അമൃതഹള്ളി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ദാസറഹള്ളിയിലെ ഒരു സ്കൂളിന് സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്ന് കിലോ എംഡിഎംഎ…