വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; ദമ്പതികൾ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച ദമ്പതികൾ അറസ്റ്റിൽ. അവരംഗപാളയ സ്വദേശികളായ അശ്വിനി പാട്ടീൽ, അഭിനേഷ് സാഗു എന്നിവരാണ് പിടിയിലായത്. വീട്ടുജോലിക്കാരിയും അകന്ന ബന്ധുവുമായ പതിനഞ്ചുകാരി സുനൈനയെയാണ് ഇരുവരും കൊലപ്പെടുത്തിയത്. തന്നോട് വഴക്കിട്ട സുനൈനയെ അശ്വിനി മരക്കഷ്ണം കൊണ്ട് തലയ്ക്ക്…
മെട്രോ പിങ്ക് ലൈൻ രണ്ടാം ഘട്ടത്തിലെ തുരങ്ക നിർമാണം പൂർത്തിയായി

മെട്രോ പിങ്ക് ലൈൻ രണ്ടാം ഘട്ടത്തിലെ തുരങ്ക നിർമാണം പൂർത്തിയായി

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ രണ്ടാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി. 13.76 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിൻ്റെ ഭാഗമായ 937 മീറ്റർ തുരങ്കനിർമാണമാണ് പൂർത്തിയായതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. ഒമ്പതാമത്തെ ടണൽ ബോറിങ്…
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് നിർമാണം ബെംഗളൂരുവിലെ ഹെമ്മിഗെപുരയിൽ

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് നിർമാണം ബെംഗളൂരുവിലെ ഹെമ്മിഗെപുരയിൽ

ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് നിർമാണത്തിന് സ്ഥലം അന്തിമമാക്കിയതായി ബിബിഎംപി അറിയിച്ചു. നൈസ് റോഡിനു സമീപമുള്ള ഹെമ്മിഗെപുരയിൽ സ്കൈഡെക്ക് നിർമ്മിക്കാനാണ് പദ്ധതി. ബെംഗളൂരു നഗരത്തിൻറെ 360 ഡിഗ്രി കാഴ്ചനൽകുന്ന സ്കൈഡെക് പദ്ധതിക്ക് ഈ വർഷം ഓഗസ്റ്റിലാണ് മന്ത്രിസഭാ അംഗീകാരം ലഭിച്ചിരുന്നത്.…
ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കദിരയ്യനപാളയ സ്വദേശി രത്തൻ കുമാർ (32) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഓൾഡ് മദ്രാസ് റോഡിലാണ് അപകടമുണ്ടായത്. ബിഡിഎ കോംപ്ലക്‌സിന് സമീപമുള്ള സർവീസ് റോഡിൽ ബിഎംടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. വലതുവശത്ത്…
നികുതി കുടിശ്ശിക അടച്ചില്ല; എംജി റോഡിൽ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

നികുതി കുടിശ്ശിക അടച്ചില്ല; എംജി റോഡിൽ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ബെംഗളൂരു: വസ്തുനികുതി അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയതിന് എംജി റോഡിലെ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി ബിബിഎംപി. മിത്തൽ റോഡിലെ പ്രോ ഫിനാൻഷ്യൽ സർവീസസ്, അമിതാബ് ഗോയൽ, ശാന്തി ആർ റാവു, ലക്ഷ്മി പ്രിസിഷൻ സ്ക്രൂസ് ലിമിറ്റഡ് എന്നിവയാണ് ബിബിഎംപി ഇടപെട്ട് അടച്ചത്. ബിബിഎംപിയുടെ…
യെലഹങ്കയിൽ പുള്ളിപ്പുലിയെ കണ്ടെത്തി; ജാഗ്രത പാലിക്കണമമെന്ന് വനം വകുപ്പ്

യെലഹങ്കയിൽ പുള്ളിപ്പുലിയെ കണ്ടെത്തി; ജാഗ്രത പാലിക്കണമമെന്ന് വനം വകുപ്പ്

ബെംഗളൂരു: യെലഹങ്കയിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ബുധനാഴ്ചയാണ് പുള്ളിപ്പുലിയെ കണ്ടതായി പ്രദേശവാസികൾ വനം വകുപ്പിനെ അറിയിച്ചത്. ഇതേതുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. പുലിയെ പിടികൂടാൻ വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി. യെലഹങ്ക ഹുനസമരനഹള്ളി പ്രദേശത്താണ് പുള്ളിപ്പുലിയെ കണ്ടതെന്നാണ് വിവരം.…
ബെംഗളൂരുവിൽ സുഖചികിത്സയ്ക്കെത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സും ഭാര്യ കാമിലയും

ബെംഗളൂരുവിൽ സുഖചികിത്സയ്ക്കെത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സും ഭാര്യ കാമിലയും

ബെംഗളൂരു: ബെംഗളൂരുവിൽ സുഖചികിത്സക്കെത്തി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും ഭാര്യ കാമിലയും. രാജാവായതിന് ശേഷം ചാൾസ് ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ യാത്രയാണിത്. ഒക്ടോബർ 27-നാണ് നഗരത്തിലെ സൗഖ്യ ഇന്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിൽ (എസ്.ഐ.എച്ച്.എച്ച്.സി.) ചാൾസും കാമിലയും എത്തിയത്. കോമൺവെൽത്ത് രാജ്യത്തലവന്മാരുടെ…
മെട്രോ സ്റ്റേഷനുകളിൽ കഫെ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി

മെട്രോ സ്റ്റേഷനുകളിൽ കഫെ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലുള്ള 55 സ്റ്റേഷനുകളിൽ കഫെകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി. ഔട്ട്‌ലെറ്റുകൾക്കായി ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. കോർപ്പറേഷന് അധിക വരുമാനം ഉണ്ടാക്കുന്നതിനൊപ്പം യാത്രക്കാരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുകയാണ് സംരംഭം ലക്ഷ്യമിടുന്നത്. ഭക്ഷണ…
ബെംഗളൂരുവിലെ കരട് വോട്ടർപട്ടിക പുറത്തുവിട്ട് ബിബിഎംപി

ബെംഗളൂരുവിലെ കരട് വോട്ടർപട്ടിക പുറത്തുവിട്ട് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ കരട് വോട്ടർ പട്ടിക പുറത്തുവിട്ട് ബിബിഎംപി. ഒരു കോടിയിലധികം വോട്ടർമാരാണ് നിലവിൽ നഗരത്തിലുള്ളതെന്ന് ബിബിഎംപി അറിയിച്ചു. ഈ വർഷം ജനുവരിയിലെ അവസാന പുനപരിശോധനയ്ക്ക് ശേഷം ഏകദേശം 1.98 ലക്ഷം പുതിയ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും 85,321 പേരുകൾ നീക്കം ചെയ്തതായും…
ദുർമന്ത്രവാദത്തിനായി മകനെ ബലികൊടുക്കാൻ നിർബന്ധിക്കുന്നു; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ദുർമന്ത്രവാദത്തിനായി മകനെ ബലികൊടുക്കാൻ നിർബന്ധിക്കുന്നു; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ബെംഗളൂരു: ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് മകനെ ബലികൊടുക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിയുമായി യുവതി. കെആർ പുരം സ്വദേശിനിയാണ് സിറ്റി പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. മകനെയും തന്നെയും സംരക്ഷിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഭർത്താവ് മകനെ ബലി കൊടുക്കാൻ ശ്രമിക്കുന്നുവെന്നും തന്നെ പീഡിപ്പിക്കുന്നുവെന്നും…