വിവാഹ ആൽബം മാറ്റിനൽകി; ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

വിവാഹ ആൽബം മാറ്റിനൽകി; ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

ബെംഗളൂരു: വിവാഹശേഷം വരന് വെഡ്ഡിംഗ് ഫോട്ടോയും വീഡിയോയും മാറ്റി നൽകിയ സംഭവത്തിൽ ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. ആന്ധ്രാപ്രദേശ് സ്വദേശിയും ബെംഗളൂരു എന്‍ആര്‍ഐ ലേഔട്ടിലെ താമസക്കാരനുമായ ആര്‍. പ്രസന്നകുമാര്‍ റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ബെംഗളൂരു അര്‍ബന്‍ രണ്ടാം ജില്ലാ…
മാലിന്യശേഖരണത്തിനിടെ തർക്കം; പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസ്

മാലിന്യശേഖരണത്തിനിടെ തർക്കം; പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസ്

ബെംഗളൂരു: മാലിന്യശേഖരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസെടുത്തു. ബിദരഹള്ളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഭരത്‌നഗറിൽ താമസിക്കുന്ന ചന്ദ്രുവും അമ്മയുമാണ് അഞ്ച് വനിതാ പൗരകർമികരെ ആക്രമിച്ചത്. വീടിന് പുറത്തുള്ള മാലിന്യക്കൂമ്പാരം തൊഴിലാളികൾ നീക്കം ചെയ്യണമെന്ന് ചന്ദ്രുവിൻ്റെ അമ്മ ആവശ്യപ്പെട്ടു.…
പർപ്പിൾ ലൈനിലെ മെട്രോ ട്രാക്കിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

പർപ്പിൾ ലൈനിലെ മെട്രോ ട്രാക്കിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: പർപ്പിൾ ലൈൻ മെട്രോ ട്രക്കിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ജ്ഞാനഭാരതി മെട്രോ സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.13ഓടെയാണ് സംഭവം. ബീഹാർ സ്വദേശി സിദ്ധാർത്ഥ് (30) ആണ് ട്രാക്കിലേക്ക് ചാടിയത്. സ്റ്റേഷൻ കൺട്രോളറും സുരക്ഷ ജീവനക്കാരും ഉടൻ തന്നെ എമർജൻസി ട്രിപ്പ്…
ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി

ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം പുള്ളിപ്പുലിയെ കണ്ടെത്തി. ഇലക്‌ട്രോണിക് സിറ്റി ടോൾ പ്ലാസയിലെ സിസിടിവിയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ടോൾ പ്ലാസയ്ക്ക് സമീപമുള്ള ഫ്‌ളൈഓവർ കടക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഫേസ് 1 ടോൾ പ്ലാസയിലെ…
യുവാവിനെ മർദിച്ച ശേഷം നഗ്നനാക്കി റോഡിലൂടെ ഓടിച്ചു; ഒരാൾക്കെതിരെ കേസ്

യുവാവിനെ മർദിച്ച ശേഷം നഗ്നനാക്കി റോഡിലൂടെ ഓടിച്ചു; ഒരാൾക്കെതിരെ കേസ്

ബെംഗളൂരു: യുവാവിനെ ക്രൂരമായി മർദിച്ച് നഗ്നനാക്കിയശേഷം റോഡിലൂടെ ഓടിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡിയുമായ പവൻ ഗൗഡ എന്ന കഡുബുവിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാൾ യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. പവൻ…
ബെംഗളൂരുവിൽ നിന്ന് പുരിയിലേക്ക് സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി

ബെംഗളൂരുവിൽ നിന്ന് പുരിയിലേക്ക് സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഒഡീഷയിലെ പുരിയിലേക്ക് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. ഭുവനേശ്വർ, കട്ടക്ക് എന്നീ നഗരങ്ങളിലേക്കും സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി പദ്ധതിയിടുന്നുണ്ട്. തിരുപ്പതി, വിജയവാഡ, വിശാഖപട്ടണം വഴി 18 മണിക്കൂർ സഞ്ചരിക്കുന്ന സർവീസുകളാണ് ആർടിസി ലക്ഷ്യമിടുന്നത്. നിലവിൽ, ബെംഗളൂരുവിൽ നിന്ന്…
പലസ്തീൻ പതാകയുമായി ബൈക്കിൽ കറക്കങ്ങിയ പ്രായപൂർത്തിയാകാത്ത ആറ് പേർ പിടിയില്‍

പലസ്തീൻ പതാകയുമായി ബൈക്കിൽ കറക്കങ്ങിയ പ്രായപൂർത്തിയാകാത്ത ആറ് പേർ പിടിയില്‍

ബെംഗളൂരു : ചിക്കമഗളൂരുവിൽ പലസ്തീൻ പതാകയുമായി ബൈക്കിൽ കറങ്ങിയ പ്രായപൂർത്തിയാകാത്ത ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് ഇവർ പലസ്തീൻ പതാകയുമായി ചിക്കമഗളൂരു നഗരത്തിൽ കറങ്ങിയത്. പലസ്തീൻ പതാകയുമായി വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നഗരത്തിലെ ദന്തരാമക്കി റോഡിൽ 'പലസ്തീനെ…
വിമാനങ്ങളിലെ അനൗൺസ്മെന്റ് കന്നഡയിലാക്കണമെന്ന് ആവശ്യം

വിമാനങ്ങളിലെ അനൗൺസ്മെന്റ് കന്നഡയിലാക്കണമെന്ന് ആവശ്യം

ബെംഗളൂരു: വിമാനങ്ങളിലെ അനൗൺസ്മെന്റ് കന്നഡയിൽ വേണമെന്ന് ആവശ്യവുമായി കന്നഡ സാഹിത്യ പരിഷത്ത്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ പൈലറ്റുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലെ മുഴുവൻ അനൗൺസ്മെന്റുകളും കന്നഡയിലും വേണമെന്ന് കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡൻ്റ് മഹേഷ്…
മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 14 വരിപാത; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 14 വരിപാത; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

ബെംഗളൂരു: മുംബൈയിൽ നിന്നും ബെംഗളൂരുവിലേക്ക് 14 വരി പാത പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടൽ സേതു കടൽപ്പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡ് പൂനെയ്ക്ക് സമീപത്തുകൂടെയാണ് ബെംഗളൂരുവിലേക്ക് പോകുക. കോളേജ് ഓഫ് എഞ്ചിനീയറിങ് പൂനെ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ പൂർവ്വവിദ്യാർഥി സംഗമത്തിൽ…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു. ബൈയപ്പനഹള്ളിയിൽ സ്‌ലം വികസന ബോർഡിന്റെ അപാർട്ട്മെന്റിൽ തിങ്കളാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശികളായ അണ്ണാ ദുരൈ, വിനോദ്, മണി, ഇവരുടെ സുഹൃത്തായ മറ്റൊരാൾക്കുമാണ് പൊള്ളലേറ്റത്. ഇവർ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 6.50ഓടെയാണ്…