റോഡരികിൽ നിർത്തിയിട്ട കാറുകളിൽ  നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു

റോഡരികിൽ നിർത്തിയിട്ട കാറുകളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ റോഡരികിൽ നിർത്തിയിട്ട കാറുകളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ചു. ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലാണ് സംഭവം. നാല് കാറുകളിൽ വച്ചിരുന്ന ലാപ്‍ടോപ്പുകളും ബാഗുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ചില്ല് തകർത്താണ് മോഷ്ടാക്കൾ അടിച്ചെടുത്തത്. മൂന്ന് ലാപ്ടോപ്പുകൾ ഉൾപ്പടെ വില പിടിപ്പുള്ള…
മെട്രോ റെഡ് ലൈനിനായുള്ള വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ സർക്കാരിന് സമർപ്പിച്ചു

മെട്രോ റെഡ് ലൈനിനായുള്ള വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ സർക്കാരിന് സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ റെഡ് ലൈനിനായുള്ള വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ (ഡിപിആർ) സർക്കാരിന് സമർപ്പിച്ച് ബിഎംആർസിഎൽ. മെട്രോ ഫേസ് 3എയുടെ ഭാഗമാണ് റെഡ് ലൈൻ. സംസ്ഥാന സർക്കാർ അംഗീകരിച്ചാൽ ഡിപിആർ കേന്ദ്ര സർക്കാരിൻ്റെ മുന്നിലേക്ക്…
നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ

നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ

ബെംഗളൂരു: നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെംഗേരി വിശേശ്വരയ്യ ലേഔട്ടിൽ താമസക്കാരിയായ ബി. നവ്യശ്രീയെ (28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവായ എ. കിരൺ (31) കസ്റ്റഡിയിലായത്. നവ്യശ്രീയുടെ സുഹൃത്തായ ഐശ്വര്യയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ഐശ്വര്യയ്ക്കൊപ്പം വീട്ടിൽ…
ബെംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷ ജീവനക്കാരനെ  കുത്തിക്കൊന്നു

ബെംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷ ജീവനക്കാരനെ കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനെ കുത്തിക്കൊന്നു. രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രമേഷിനെ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ ടെർമിനൽ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ്…
പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു

പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു. ജാലഹള്ളിയിൽ താമസിക്കുന്ന സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന രാജ്ദുലാരി സിൻഹയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30 ഓടെ ജാലഹള്ളിയിലെ എയർഫോഴ്‌സ് ഈസ്റ്റ്‌ റസിഡൻഷ്യൽ ക്യാമ്പിലെ കളിസ്ഥലത്ത് വെച്ചാണ് തെരുവുനായകൾ കൂട്ടത്തോടെ രാജ്ദുലാരിയെ…
മാധ്യമസ്ഥാപനത്തിനെതിരായ അപകീർത്തികേസ്; തുടർ നടപടികൾ സ്റ്റേ ചെയ്തു

മാധ്യമസ്ഥാപനത്തിനെതിരായ അപകീർത്തികേസ്; തുടർ നടപടികൾ സ്റ്റേ ചെയ്തു

ബെംഗളൂരു: മാധ്യമസ്ഥാപനത്തിനെതിരായ അപകീർത്തികേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ദ ന്യൂസ് മിനിറ്റിനെതിരായ കേസിലാണ് കോടതി ഉത്തരവ്. ഹൈക്കോടതിയുടെ അന്തിമവിധി വരുന്നത് വരെ വിചാരണക്കോടതിയിലെ എല്ലാ നടപടികളും നിർത്തിവയ്ക്കാനാണ് നിർദ്ദേശം. 2021 മെയ് 29-ന് കോവിഡ് വാക്സിൻ വിതരണത്തിന്‍റെ…
ബെംഗളൂരുവിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരുവിൽ എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി ബിബിഎംപി. അടുത്ത ഏഴ് വർഷത്തേക്ക് ഇവയ്ക്കായി നിരീക്ഷണ സംവിധാനവും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന വാർഷിക ഊർജ്ജ സംരക്ഷണ മാതൃകയിൽ തെരുവ് വിളക്കുകൾ കൈകാര്യം ചെയ്യാനാണ് ബിബിഎംപി പദ്ധതിയിടുന്നത്.…
ഫ്രീഡം പാർക്കിൽ പ്രതിഷേധം; ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം

ഫ്രീഡം പാർക്കിൽ പ്രതിഷേധം; ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഫെഡറേഷൻ ഓഫ് കർണാടക ഡിപ്രെസ്ഡ് കമ്മ്യൂണിറ്റീസ് ഇന്ന് ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശേഷാദ്രി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. ഖോഡേ സർക്കിളിനും ഫ്രീഡം പാർക്കിനും ഇടയിലും ശേഷാദ്രി റോഡിലും രാവിലെ 9 മുതൽ…
രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം

രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം

ബെംഗളൂരു: സംസ്ഥാനത്ത് രജിസ്ട്രേഷനുകൾക്ക് ഇനിമുതൽ ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫിസുകൾ തിരഞ്ഞെടുക്കാൻ അവസരം. സെപ്റ്റംബർ രണ്ട് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. സംസ്ഥാനത്ത് എവിടെയും അവരവരുടെ ജില്ലയ്ക്കുള്ളിലെ രജിസ്ട്രേഷൻ ജോലികൾക്കായി ഇഷ്ടമുള്ള സബ് രജിസ്ട്രാർ ഓഫീസ് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.…
കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോയിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു

കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോയിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു

ബെംഗളൂരു: കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെആർ പുരം മെട്രോ സ്റ്റേഷനിലേക്കുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു. റെയിൽവേ പ്ലാറ്റ്‌ഫോം 4-ൽ നിന്ന് 100 മീറ്റർ അകലെയാണ് എഫ്ഒബി നിർമിച്ചിരിക്കുന്നത്. നിലവിൽ, യാത്രക്കാരുടെ വലിയ തിരക്കാണ് ഇരുസ്റ്റേഷനുകൾക്കുമിടയിലുള്ളത്. 700…