ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി

ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് വിമാനത്താവളത്തിലെ ഔദ്യോഗിക നമ്പറിലേക്ക് ഭീഷണി കോൾ ലഭിച്ചത്. ഹൈദരാബാദിൽ നിന്നുള്ളയാളായിരുന്നു സന്ദേശം കൈമാറിയത്. ടെർമിനൽ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം.…
വോട്ടർ പട്ടിക പുതുക്കൽ; വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി

വോട്ടർ പട്ടിക പുതുക്കൽ; വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: വോട്ടർ പട്ടിക പുതുക്കുന്നതിനായി വീടുതോറുമുള്ള സർവേ നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. ബിഎൽഒ (ബൂത്ത് ലെവൽ ഓഫീസർ) സോഫ്‌റ്റ്‌വെയർ വഴി സർവേ നടത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു. 2025-ലെ വോട്ടർ പട്ടികയുടെ പുനപരിശോധനയുമായി ബന്ധപ്പെട്ട എല്ലാ…
നമ്മ മെട്രോ സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ

നമ്മ മെട്രോ സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷമുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 65 മെട്രോ സ്‌റ്റേഷനുകളിലെ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതിന് ഏകദേശം 500 കോടി രൂപ ചെലവ് വരും. സ്‌ക്രീൻ ഡോറുകൾ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുമെന്നും…
നവീകരണ ജോലികൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

നവീകരണ ജോലികൾ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് നവീകരണ ജോലികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. അടുത്ത 30 ദിവസത്തേക്ക് ഹലസുരു ഗേറ്റ്, ചിക്ക്പേട്ട്, കെആർ മാർക്കറ്റ് ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കബ്ബൺപേട്ട് മെയിൻ…
പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി; യെശ്വന്ത്പുര വഴിയുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കും

പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി; യെശ്വന്ത്പുര വഴിയുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി യശ്വന്ത്പുര സ്റ്റേഷനിലെ  2, 3, 4, 5 പ്ലാറ്റ്‌ഫോമുകൾ താൽകാലികമായി അടച്ചിടുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ട്രെയിൻ നമ്പർ 06576 തുമകുരു-കെഎസ്ആർ ബെംഗളൂരു, 06575 കെഎസ്ആർ ബെംഗളൂരു-തുമകുരു ട്രെയിനുകൾ…
കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏറ്റവും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 21…
ഹീലിയം ഗ്യാസ് ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം

ഹീലിയം ഗ്യാസ് ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ഹീലിയം വാതകം ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം. ഹാസൻ സ്വദേശിയായ യാഗ്നിക് (24) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യാഗ്നിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപ്രോയിലെ ജീവനക്കാരനായിരുന്നു യാഗ്നിക്. തിങ്കളാഴ്ചയാണ് യാഗ്നിക് ഹോട്ടലിൽ മുറിയെടുത്തത്. ചൊവ്വാഴ്ച ഹോട്ടൽ ജീവനക്കാർ…
ഇലക്ട്രോണിക് സിറ്റിയുടെ പേര് മാറ്റാൻ നിർദേശം

ഇലക്ട്രോണിക് സിറ്റിയുടെ പേര് മാറ്റാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്‌ട്രോണിക്‌സ് സിറ്റിയുടെ പേര് മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അരസിൻ്റെ പേരിലേക്ക് പുനർനാമകാരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ദേവരാജ് അരസിൻ്റെ 109-ാം ജന്മവാർഷിക പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം…
ഭാരത് ബന്ദ് നാളെ; ബെംഗളൂരുവിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും

ഭാരത് ബന്ദ് നാളെ; ബെംഗളൂരുവിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും

ബെംഗളൂരു: സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന ആളുകളെ മാറ്റി സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് സമിതി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീം ആദ്മിയും…