ബി.എസ്.സി വിദ്യാർഥിനിയെ പിജി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബി.എസ്.സി വിദ്യാർഥിനിയെ പിജി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ബി.എസ്.സി വിദ്യാർഥിനിയെ പിജി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിലെ സ്വകാര്യ പിജിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. രേവ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബി.എസ്‌.സി. വിദ്യാർഥിനിയും കശ്മീരിലെ ബുഡ്ഗാം സ്വദേശിയുമായ തൻവീറിനെയാണ് (21) റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.…
ബെംഗളൂരുവിലെ ആദ്യത്തെ എസി ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കും

ബെംഗളൂരുവിലെ ആദ്യത്തെ എസി ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു. പാലികെ ബസാർ എന്ന് പേരിട്ടിരിക്കുന്ന മാർക്കറ്റ് വിജയനഗറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ മാർക്കറ്റ് തുറക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ന്യൂഡൽഹിയിലെ…
ബെംഗളൂരുവിൽ കമ്പളയ്ക്ക് 26ന് തുടക്കം

ബെംഗളൂരുവിൽ കമ്പളയ്ക്ക് 26ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിൽ കമ്പള മത്സരത്തിന് ഓഗസ്റ്റ് 26ന് തുടക്കമാകും. 2025 ഏപ്രിൽ 19-ന് ശിവമോഗയിൽ നടക്കുന്ന അവസാന കമ്പളയോടെ സീസൺ സമാപിക്കും. മൊത്തം മൊത്തം 26 പരിപാടികളാണ് കമ്പള മത്സരത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നടത്തുന്നതിന് പകരമായാണ് ഇത്തവണ…
കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് രണ്ട് പേർ മരിച്ചു. പീനിയയിലാണ് സംഭവം. കലബുർഗി സ്വദേശി വീരേഷ് (35), യാദ്ഗിർ സ്വദേശി ഇമാം ഷെയ്ഖ് (28) എന്നിവരാണ് മരിച്ചത്. കലബുർഗി സ്വദേശി പ്രകാശിന് (55) ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ…
വ്യാജ ഐ.ഡി. കാര്‍ഡുമായി വിധാൻ സൗധയിൽ പ്രവേശിച്ചു; യുവാവ് അറസ്റ്റിൽ

വ്യാജ ഐ.ഡി. കാര്‍ഡുമായി വിധാൻ സൗധയിൽ പ്രവേശിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേഴ്‌സണൽ സെക്രട്ടറിയാണെന്ന് പറഞ്ഞ് വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ച് വിധാൻ സൗധയിൽ പ്രവേശിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ധാർവാഡ് സ്വദേശി ശ്രീശൈൽ ജക്കന്നവാറെ (40) ആണ് വിധാൻസൗധ പോലീസ് അറസ്റ്റ് ചെയ്തത്. കാർഡ് വിശദമായി…
കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ കാമറ വെച്ചു; ജീവനക്കാരനെതിരെ കേസ്

കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ കാമറ വെച്ചു; ജീവനക്കാരനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ ഒളികാമറ സ്ഥാപിച്ച ജീവനക്കാരനെതിരെ കേസെടുത്തു. ബിഇഎൽ റോഡിലെ തേർഡ് വേവ് കോഫിയുടെ ഔട്ട്‌ലെറ്റിലാണ് സംഭവം. ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കുന്നതിനിടെയാണ് യുവതി കാമറ കണ്ടെത്തിയത്. ടോയ്ലെറ്റിലെ ഡസ്റ്റ്ബിന്നിലാണ് ഫോണിൽ കാമറ ഓൺ ചെയ്ത് വെച്ചിരുന്നത്. ഫോൺ…
മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും

മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോ സർവീസുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. മെട്രോ സ്റ്റേഷനുകളിലെ സുരക്ഷ വർധിപ്പിക്കാൻ നിരക്ക് വർധന അനിവാര്യമായിരിക്കുകയാണെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. നമ്മ മെട്രോ സ്റ്റേഷനുകളിൽ ആത്മഹത്യ ശ്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്റ്റേഷനിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.…
മാലിന്യ സംസ്കരണം പഠിക്കാൻ കേരളത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ബെംഗളൂരുവില്‍

മാലിന്യ സംസ്കരണം പഠിക്കാൻ കേരളത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ പഠിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നഗരത്തിലെത്തി. ചേര്‍ത്തല നഗരസഭയുടെ 68 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 86 പേരാണ് ചെയര്‍പേഴ്‌സനും സെക്രട്ടറിയും അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ആകാശ മാര്‍ഗം ബെംഗളൂരുവിലെത്തിയത്.…
ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് തുടക്കമായി

ബെംഗളൂരു : ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ സാഹിത്യോത്സവത്തിന് കോറമംഗല സെയ്ന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. സാഹിത്യകാരൻമാരായ കെ. സച്ചിദാനന്ദൻ, എച്ച്.എസ്. ശിവപ്രകാശ്, ബി. ജയമോഹൻ, വോൾഗ, വിവേക് ഷാൻഭാഗ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിൽ…
പൗരകർമ്മികർക്ക് ഇനി മുതൽ പുതിയ യൂണിഫോം

പൗരകർമ്മികർക്ക് ഇനി മുതൽ പുതിയ യൂണിഫോം

ബെംഗളൂരു: പൗരകർമ്മികരുടെ യൂണിഫോമിൽ അടിമുടി മാറ്റവുമായി ബിബിഎംപി. മുൻകാല പച്ച-ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് മാറ്റുന്നത്. സ്വാതന്ത്ര്യദിനം മുതൽ നീല നിറത്തിലുള്ള യൂണിഫോമാണ് പൗരകർമ്മികർക്ക് ബിബിഎംപി അനുവദിച്ചിട്ടുള്ളത്. തൊഴിലാളികൾ പുതിയ യൂണിഫോം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡ്രസ് കോഡ് നടപ്പാക്കാൻ ബിബിഎംപി തീരുമാനിച്ചത്. 18,000…