മുഹറം; ബെംഗളൂരുവിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടും

മുഹറം; ബെംഗളൂരുവിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടും

ബെംഗളൂരു: മുഹറം പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) അറിയിച്ചു. ഹൊസൂർ റോഡിൽ ജോൺസൺ മാർക്കറ്റിനും എൽജിൻ അപ്പാർട്ട്‌മെൻ്റിനും ഇടയിൽ ഉച്ചയ്ക്ക് 1 നും 5.30 നും ഇടയിലാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്. ബ്രിഗേഡ് റോഡിൽ…
ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) റിക്രൂട്ട്‌മെൻ്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ജീവനക്കാരനും കെംഗേരി സ്വദേശിയുമായ മഹേഷ് ഉക്കാലി (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ശാന്തിനഗറിലെ ബിഎംടിസി ഓഫീസിലായിരുന്നു സംഭവം. ഏറെ…
നൈസ് റോഡിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കും

നൈസ് റോഡിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കും

ബെംഗളൂരു: നൈസ് റോഡിൽ സർവീസ് നടത്തുന്ന ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കുമെന്ന് ബിഎംടിസി. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് (നൈസ്) റോഡിൻ്റെ സമീപകാല ടോൾ വർധന കണക്കിലെടുത്താണ് തീരുമാനം. മാധവര മുതൽ ഇലക്ട്രോണിക്‌സ് സിറ്റി വരെയുള്ള റൂട്ടുകളിലാകും ബസ് നിരക്ക് വർധിപ്പിക്കുക.…
ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ ട്രയൽ റൺ നാളെ

ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ ട്രയൽ റൺ നാളെ

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലത്തിന്റെ ട്രയൽ റൺ നാളെ നടക്കും. യെല്ലോ ലൈനിലൂടെ റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള 3.3 കിലോമീറ്റർ ദൂരം ഫ്ലൈഓവറിൻെറ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. അന്തിമ പരിശോധനയ്ക്ക് ശേഷം, ജൂലൈ അവസാനത്തോടെ…
ബൈജൂസിനെതിരെ പാപ്പരത്ത നടപടി; ബിസിസിഐയുടെ ഹർജി അംഗീകരിച്ചു

ബൈജൂസിനെതിരെ പാപ്പരത്ത നടപടി; ബിസിസിഐയുടെ ഹർജി അംഗീകരിച്ചു

ബെംഗളൂരു: ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ ആവശ്യപ്പെട്ടുള്ള ബിസിസിഐയുടെ ഹർജി ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച് ചൊവ്വാഴ്ച അംഗീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടിയുള്ള സ്‌പോൺസർഷിപ്പ് കരാർ പ്രകാരം 158 കോടി രൂപ നൽകാത്തതിന്റെ പേരിൽ ബൈജുവിനെതിരെ പാപ്പരത്ത…
സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തും

സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തും

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവള റോഡിൽ സൈൻബോർഡ്‌ നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. റോഡിൽ അമിതവേഗതയും ലെയ്‌നിലെ അച്ചടക്കലംഘനവും പതിവാണ്. ഇക്കാരണത്താൽ തന്നെ സൈൻബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നിയമലംഘകർക്ക് പിഴ ചുമത്തുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്…
ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. സ്വകാര്യ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന നഞ്ചെഗൗഡ (45), ഡ്രൈവറും കനകപുര ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് (36), ക്ഷീര സഹകരണ സംഘത്തിലെ അംഗമായ കുമാർ എച്ച്. വി. (41) എന്നിവരാണ് കൊല്ലപ്പെട്ടത്.…
ബെംഗളൂരുവിലെ 150 കിലോമീറ്റർ റോഡുകൾ വൈറ്റ് ടോപ്പിങ് ചെയ്യും

ബെംഗളൂരുവിലെ 150 കിലോമീറ്റർ റോഡുകൾ വൈറ്റ് ടോപ്പിങ് ചെയ്യും

ബെംഗളൂരു : ബെംഗളൂരു നഗരത്തിനകത്തെ 150 കിലോമീറ്റർ റോഡ്‌ വൈറ്റ് ടോപ്പിങ് ചെയ്യുന്ന പദ്ധതിയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. മല്ലേശ്വരം, മഹാലക്ഷ്മി ലേഔട്ട്, ചാമരാജ്‌പേട്ട്, ഗാന്ധിനഗർ നിയോജകമണ്ഡലങ്ങളിൽ ഒരേസമയം ഭൂമിപൂജനടത്തിക്കൊണ്ടാകും പദ്ധതിയാരംഭിക്കുക. 1,700 കോടി രൂപയാണ് പദ്ധതി തുക. റോഡുകളിൽ പണിനടക്കുമ്പോൾ വാഹനഗതാഗതം…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടത്തിൽ രണ്ട് മരണം

ബെംഗളൂരു – മൈസൂരു ഹൈവേയിൽ വാഹനാപകടത്തിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. രുദ്രാക്ഷിപുര ബൈപാസ് റോഡിലെ റോഡ് ഡിവൈഡറിൽ കാർ ഇടിച്ചുകയറിയാണ് അപകടം. ബെംഗളൂരു സ്വദേശികളായ കല (40), മകൻ ദർശൻ (21) എന്നിവരാണ് മരിച്ചത്. ആഷാഡ പൂജകൾക്കായി ചാമുണ്ഡി മലയിൽ…
വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിലാണ് സംഭവം. രമ്യ (40). മകൻ ഭാർഗവ് (13) എന്നിവരാണ് മരിച്ചത്. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇവർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.…