ചെന്നൈ – ബെംഗളൂരു ഹൈവേയിൽ കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു

ചെന്നൈ – ബെംഗളൂരു ഹൈവേയിൽ കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു

ബെംഗളൂരു: ചെന്നൈ-ബെംഗളൂരു ഹൈവേയിൽ (എൻഎച്ച് 44) റാണിപേട്ടിലെ വാലാജ വള്ളിവേടിനു സമീപം കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ചെന്നൈയിലേക്കുള്ള എട്ട് ഹൈ-എൻഡ് കാറുകളുടെ ശേഖരവുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി പെട്രോൾ പമ്പിന് സമീപമുള്ള സർവീസ് പാതയിൽ…
ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി കവർച്ച ചെയ്തു

ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി കവർച്ച ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ ജ്വല്ലറി ഉടമയെ തോക്ക് ചൂണ്ടി കവർച്ച ചെയ്തു. മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര മെയിൻ റോഡിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത്. കടയുടമ രാഹുലിനെ ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപ വിലമതിക്കുന്ന 750 ഗ്രാം സ്വർണമാണ് രണ്ടംഗ സംഘം…
ബെംഗളൂരുവിൽ ചായക്കും കാപ്പിക്കും വില വർധിച്ചേക്കും

ബെംഗളൂരുവിൽ ചായക്കും കാപ്പിക്കും വില വർധിച്ചേക്കും

ബെംഗളൂരു: നഗരത്തിൽ ചായ, കാപ്പി എന്നിവയ്ക്ക് വില വർധിച്ചേക്കും. കർണാടക മിൽക്ക് ഫെഡറേഷൻ നന്ദിനി പാലിൻ്റെ വില വർധിപ്പിച്ചതോടെയാണിത്. നഗരത്തിലുടനീളമുള്ള ഹോട്ടലുകളിൽ കാപ്പി, ചായ, മറ്റ് പാൽ ഉൽപന്നങ്ങൾ എന്നിവയുടെ വില വർധനവിന് ബ്രുഹത് ബെംഗളൂരു സിറ്റി ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ…
ഡെങ്കിപ്പനി കേസുകളിൽ വർധന; നിയന്ത്രണ നടപടിയുമായി ബിബിഎംപി

ഡെങ്കിപ്പനി കേസുകളിൽ വർധന; നിയന്ത്രണ നടപടിയുമായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം വലിയതോതിൽ കൂടുന്നത്. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികം വർധനയാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ജൂൺ മാസത്തിൽ മാത്രം 1,036 ഡെങ്കി കേസുകൾ ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.…
നാല് വയസുകാരന്റെ കൊലപാതകം; എഐ കമ്പനി സിഇഒയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് പോലീസ്

നാല് വയസുകാരന്റെ കൊലപാതകം; എഐ കമ്പനി സിഇഒയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് പോലീസ്

ബെംഗളൂരു: നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ബെംഗളുരുവിലെ എ.ഐ കമ്പനി സി.ഇ.ഒ സുചന സേതിന്റെ മാനസിക നിലയ്ക്ക് കുഴപ്പമില്ലെന്ന് പോലീസ് റിപ്പോർട്ട്‌. എ.ഐ. സ്റ്റാർട്ടപ്പ് ആയ മൈൻഡ്ഫുൾ എ.ഐ. ലാബിന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമായ സുചന സേതിനെ (39) ഈ വർഷം ജനുവരിയിലാണ് മകനെ…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെയാണ് വൈദ്യുതി മുടക്കം. എച്ച്ആർബിആർ, യാസിൻ നഗർ, സുഭാഷ് ലേഔട്ട്, രാമ ടെംപിൾ റോഡ്, രാമദേവ് ഗാർഡൻ, കൃഷ്ണറെഡ്‌ഡി ലേഔട്ട്, ടീച്ചേർസ് കോളനി, എച്ച്ബിആർ,…
മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗൽറാണി ഉൾപ്പെടെ മൂന്ന് പേർക്കെതിരായ നടപടികൾ കോടതി റദ്ദാക്കി

മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗൽറാണി ഉൾപ്പെടെ മൂന്ന് പേർക്കെതിരായ നടപടികൾ കോടതി റദ്ദാക്കി

ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്ന തെന്നിന്ത്യൻ നടി സഞ്ജന ഗൽറാണി ഉൾപ്പെടെ മൂന്ന് പേർക്കെതിരായ നടപടികൾ റദ്ദാക്കി കർണാടക ഹൈക്കോടതി. സഞ്ജന ഗൽറാണി, റിയൽ എസ്റ്റേറ്റ് ഏജന്റായ ചിപ്പി എന്ന ശിവപ്രകാശ്, ആദിത്യ മോഹൻ അഗർവാൾ എന്നിവർക്കെതിരായ നടപടികളാണ് റദ്ദാക്കിയത്. 2020…
ബിബിഎംപി ചീഫ് കമ്മീഷണർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ബിബിഎംപി ചീഫ് കമ്മീഷണർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

ബെംഗളൂരു: ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടിൽ വിശ്രമിക്കുകയാണെന്നും തുഷാർ ഗിരിനാഥ് അറിയിച്ചു. ഞായറാഴ്ച നടന്ന ഡെങ്കിപ്പനിക്കുള്ള ഐജിഎം ആൻ്റിജൻ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഡെങ്കിപ്പനി കേസുകൾ ബെംഗളൂരുവിൽ ക്രമാതീതമായി…
കാലവർഷം ആരംഭിച്ചിട്ടും ബെംഗളൂരുവിൽ ജലലഭ്യത കുറവാണെന്ന് പരാതി

കാലവർഷം ആരംഭിച്ചിട്ടും ബെംഗളൂരുവിൽ ജലലഭ്യത കുറവാണെന്ന് പരാതി

ബെംഗളൂരു: കാലവർഷം ഇത്തവണ കൃത്യസമയത്ത് ആരംഭിച്ചിട്ടും ബെംഗളൂരുവിൽ ജലലഭ്യത മെച്ചപ്പെട്ടിട്ടില്ലെന്ന് പരാതി. ബെംഗളൂരുവിലുടനീളം കുഴൽക്കിണറുകളിലെ ജലനിരപ്പ് മെച്ചപ്പെട്ടിട്ടില്ലെന്നും ഇതിനൊരു പരിഹാരം കാണണമെന്നും റസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾ ബിഡബ്ല്യൂഎസ്എസ്ബിയോട് ആവശ്യപ്പെട്ടു. തൽഫലമായി, സർക്കാർ നിശ്ചയിച്ച പരിധിക്ക് മുകളിൽ വില ഈടാക്കുന്ന വാട്ടർ ടാങ്കറുകളെ…
ഗതാഗത നിയമലംഘനം; സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് ട്രാഫിക് പോലീസ്

ഗതാഗത നിയമലംഘനം; സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. യാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കൽ, ഗതാഗത നിയമലംഘനം, യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടൽ തുടങ്ങിയവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ…