സൗജന്യ ഡെന്റൽ ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി ബിബിഎംപി

സൗജന്യ ഡെന്റൽ ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: സോണൽ തലത്തിൽ സൗജന്യ ഡെന്റൽ ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി ബിബിഎംപി. എട്ട് സോണുകളിലായി ഓരോ ഡെന്റൽ ക്ലിനിക് വീതം ആരംഭിക്കാനാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ ഡെൻ്റൽ ക്ലിനിക്കുകൾ തുറക്കുന്നതിനുള്ള നിർദേശം ബിബിഎംപി തയ്യാറാക്കിയിട്ടുണ്ട്. ദന്തസംബന്ധമായ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരുടെ ക്ഷേമത്തിനായാണിത്. ഡെൻ്റൽ ക്ലിനിക്കുകൾ…
ഫിറ്റ്നസ് ടെസ്റ്റിൽ പരാജയം; 87 ശതമാനം പോലീസ് ഉദ്യോഗസ്ഥരും അമിതവണ്ണമുള്ളവർ

ഫിറ്റ്നസ് ടെസ്റ്റിൽ പരാജയം; 87 ശതമാനം പോലീസ് ഉദ്യോഗസ്ഥരും അമിതവണ്ണമുള്ളവർ

ബെംഗളൂരു: ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട് ബെംഗളൂരു സിറ്റി പോലീസിലെ 87 ശതമാനം ഉദ്യോഗസ്ഥർ. അനാരോഗ്യകരമായ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ആണ് ഉദ്യോഗസ്ഥർക്ക് ഉള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ഫോഴ്‌സിലെ 18,665 ഉദ്യോഗസ്ഥരിൽ 16,296 പേർ പൊണ്ണത്തടിയുള്ളവരോ…
മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ തിരക്കൊഴിവാക്കാൻ പുതിയ ഇടനാഴി

മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ തിരക്കൊഴിവാക്കാൻ പുതിയ ഇടനാഴി

ബെംഗളൂരു: നമ്മ മെട്രോയുടെ ഏറ്റവും തിരക്കേറിയ സ്റ്റേഷനായ മജെസ്റ്റിക് സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിനെ 3,4 പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി തുറന്നു. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാൻ മതിയായ ഇടനാഴികളില്ലാത്തത് രാവിലേയും വൈകിട്ടും തിരക്ക് വർധിക്കാൻ കാരണമായിരുന്നു. യാത്രക്കാരുടെ നിരന്തര അഭ്യർഥന പരിഗണിച്ചാണ് നടപടി.…
സഹതടവുകാരുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്

സഹതടവുകാരുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്

ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ വിചാരണത്തടവുകാരനായ യുവാവിന് സഹതടവുകാരുടെ ആക്രമണത്തിൽ പരുക്ക്. ജയിൽ ഉദ്യോഗസ്ഥരുടെ കണ്മുമ്പിൽ വെച്ചാണ് ഏഴംഗ തടവുകാർ കലണ്ടറിൻ്റെ റിം ഉപയോഗിച്ച് 33കാരനായ ധനഞ്ജയ രേണുകപ്രസാദിനെ ആക്രമിച്ചത്. നെറ്റിയിലും കഴുത്തിലും മുതുകിലും പരുക്കേറ്റ ധനഞ്ജയയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
ഹോപ്‌കോംസിന്റെ മാമ്പഴ മേളയ്ക്ക് തുടക്കം

ഹോപ്‌കോംസിന്റെ മാമ്പഴ മേളയ്ക്ക് തുടക്കം

ബെംഗളൂരു: ഹോർട്ടികൾച്ചർ കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റി ലിമിറ്റഡിന്റെ (ഹോപ്‌കോംസ്) മാമ്പഴമേളയ്ക്ക് തുടക്കം കുറിച്ചു. ബെംഗളൂരു ഹഡ്‌സൺ സർക്കിളിലാണ് മേള നടക്കുന്നത്. ഹോപ്‌കോംസ് ചെയർമാൻ ഹാലഡി ഗോപാലകൃഷ്ണ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ബദാമി, റാസ്പുരി, തൊട്ടാപുരി, മൽഗോവ, ബെംഗനപ്പള്ളി,…
നിശാ പാർട്ടിയിൽ പങ്കെടുത്തത് നടി ഹേമ തന്നെ; സ്ഥിരീകരിച്ച് പോലീസ്

നിശാ പാർട്ടിയിൽ പങ്കെടുത്തത് നടി ഹേമ തന്നെ; സ്ഥിരീകരിച്ച് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാര്‍ട്ടിയില്‍ നടി ഹേമ പങ്കെടുത്തിരുന്നെന്നു സ്ഥിരീകരിച്ച് സിറ്റി പോലീസ്. പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ് നടന്നതിനു പിന്നാലെ ഹേമയുടെ പേര് പുറത്തുവന്നെങ്കിലും ഇതു നിഷേധിച്ചു നടി രംഗത്തുവന്നിരുന്നു. പിന്നീട് റെയ്ഡ് ചെയ്ത റേവ് പാര്‍ട്ടിയില്‍ നടി ഹേമ ഉണ്ടായിരുന്നെന്ന്…
ബെംഗളൂരു ഭീകരാക്രമണ കേസ്; 11 സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ബെംഗളൂരു ഭീകരാക്രമണ കേസ്; 11 സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ബെംഗളൂരു: ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത ഭീകരാക്രമണ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്‌ഡ്‌. വിവിധ സംസ്ഥാനങ്ങളിലായി 11 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്‌ഡ്‌ നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ് ചെയ്യുന്ന ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നീ രണ്ട് ഡോക്ടർമാരുടെ…
ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച പന്ത്രണ്ടുകാരിയുടെ വയറ്റിൽ ദ്വാരം

ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച പന്ത്രണ്ടുകാരിയുടെ വയറ്റിൽ ദ്വാരം

ബെംഗളൂരു: ബെംഗളൂരുവിൽ ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ച 12 കാരിയുടെ വയറ്റിൽ ദ്വാരം. വിവാഹ പാർട്ടിയിൽ വെച്ചാണ് കുട്ടി പാൻ കഴിച്ചത്. ഇതോടെ പെൺകുട്ടിക്കു പെർഫോറേഷൻ പെരിറ്റോണിറ്റിസ് (ആമാശയത്തിൽ ഉണ്ടാകുന്ന ദ്വാരം) എന്ന അവസ്ഥയാണുണ്ടായത്. കഠിനമായ വയറുവേദന അനുഭവപ്പെട്ട കുട്ടിയെ…
ബെംഗളൂരുവിൽ ഡെങ്കിപനി കേസുകളിൽ വർധന

ബെംഗളൂരുവിൽ ഡെങ്കിപനി കേസുകളിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപനി കേസുകളിൽ വൻ വർധന.  ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് 59 ശതമാനം വർധനവാണ് ഡെങ്കിപനി കേസുകളിൽ ഉണ്ടായിരിക്കുന്നത്. ബിബിഎംപി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം മെയ് 15 വരെ, നഗരത്തിൽ…
ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റം

ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റം

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റംവരുത്തി ബെംഗളൂരു ഇൻ്റർനാഷണൽ എയ‍ർപോ‍ർട്ട് ലിമിറ്റഡ് (ബിഐഎഎൽ). ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും പ്രവേശന നിരക്കിലാണ് മാറ്റംവരുത്തിയിരിക്കുന്നത്. മേയ് 20 മുതൽ പ്രവേശന നിരക്കിലെ മാറ്റം പ്രാബല്യത്തിൽ വരും.…