ലൈംഗികാതിക്രമ കേസ്; മടക്ക യാത്ര റദ്ദാക്കി പ്രജ്വൽ രേവണ്ണ

ലൈംഗികാതിക്രമ കേസ്; മടക്ക യാത്ര റദ്ദാക്കി പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പിൽ കീഴടങ്ങാതെ എംപി പ്രജ്വൽ രേവണ്ണ. ഇന്ത്യയിലേക്കുള്ള മടക്ക യാത്ര പ്രജ്വൽ വീണ്ടും റദ്ദാക്കി. ഇന്നലെ അർധരാത്രിയോടെ പ്രജ്വൽ മടങ്ങിയെത്തുമെന്ന് അഭ്യൂഹം പ്രചരിച്ചെങ്കിലും അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. പുലർച്ചെ 12.30ന് ബെംഗളൂരുവിൽ…
മന്ത്രി മാൾ വീണ്ടും തുറക്കണമെങ്കിൽ നികുതി കുടിശ്ശിക തീർപ്പാക്കണമെന്ന് കോടതി

മന്ത്രി മാൾ വീണ്ടും തുറക്കണമെങ്കിൽ നികുതി കുടിശ്ശിക തീർപ്പാക്കണമെന്ന് കോടതി

ബെംഗളൂരു: ബിബിഎംപി സീൽ ചെയ്ത മന്ത്രി മാൾ വീണ്ടും തുറക്കണമെങ്കിൽ നികുതി കുടിശ്ശിക തീർപ്പാക്കണമെന്ന് കോടതി. 10 ദിവസത്തിനുള്ളിൽ നികുതി കുടിശ്ശികയുടെ 50 ശതമാനം അടയ്ക്കണമെന്ന് സിറ്റി സിവിൽ കോടതി മാൾ അധികൃതരോട് ആവശ്യപ്പട്ടു. മല്ലേശ്വരത്തെ മാൾ കൈകാര്യം ചെയ്യുന്ന മന്ത്രി…
തടാക മലിനീകരണം; സർക്കാരിനോട് വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യുണൽ

തടാക മലിനീകരണം; സർക്കാരിനോട് വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യുണൽ

ബെംഗളൂരു: ബെംഗളൂരുവിലെ തടാക മലിനീകരണവും, അവയുടെ അശാസ്ത്രീയമായ പുനരുജ്ജീവനവും ചൂണ്ടിക്കാട്ടി കർണാടക സർക്കാരിനോടും, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോടും വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യുണൽ (എൻജിടി). മാധ്യമറിപ്പോർട്ടുകളുടെ അടിത്തനത്തിലാണ് നടപടി. ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ എൻജിടിയുടെ പ്രിൻസിപ്പൽ…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ എഐ കാമറകൾ സ്ഥാപിക്കുന്നു

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ എഐ കാമറകൾ സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ്വേയുടെ ഇരുവശങ്ങളിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാഫിക് എൻഫോഴ്‌സ്‌മെൻ്റ് കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ബെംഗളൂരു-നിദാഘട്ട, നിദാഘട്ട-മൈസൂരു ഭാഗങ്ങളിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലായി 60 കാമറകളാണ് സ്ഥാപിക്കുക. ഹൈവേയിൽ കൃത്യമായ…
പണത്തിനായി വീട്ടുടമസ്ഥയെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

പണത്തിനായി വീട്ടുടമസ്ഥയെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

ബെംഗളൂരു: വായ്പ തിരിച്ചടക്കാനുള്ള പണത്തിനായി വീട്ടുടമസ്ഥയെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. കെംഗേരി പോലീസ് പരിധിയിലെ കോണസാന്ദ്രയിലാണ് സംഭവം. ദിവ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മോണിക്ക (24) അറസ്റ്റിലായി. കോലാർ ജില്ലക്കാരിയായ മോണിക്ക കഴിഞ്ഞ ഒരു വർഷമായി നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ഡാറ്റാ എൻട്രി…
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ബെംഗളൂരു സിഐഡി ഓഫീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ സെക്ഷൻ സൂപ്രണ്ടായ ആർപിസി ലേഔട്ടിലെ അനിത (42), സഹായി രാമചന്ദ്ര ഭട്ട്…
ഐപിഎല്ലിനിടെ വിളമ്പിയത് പഴകിയ ഭക്ഷണം; യുവാവിന് ഭക്ഷ്യവിഷബാധയേറ്റു

ഐപിഎല്ലിനിടെ വിളമ്പിയത് പഴകിയ ഭക്ഷണം; യുവാവിന് ഭക്ഷ്യവിഷബാധയേറ്റു

ബെംഗളൂരു: ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ കാണികൾക്ക് പഴകിയ ഭക്ഷണം വിളമ്പിയെന്ന് പരാതി. മത്സരം കാണാനെത്തിയ യുവാവിന്റെ പരാതിയിൽ ബെംഗളൂരു പോലീസ് കേസെടുത്തു. 30കാരനായ ചൈതന്യയാണ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ മാനേജ്‌മെൻ്റിനെതിരെ പരാതി…
ബി-ടെക് വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ബി-ടെക് വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ ബി-ടെക് വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശിയായ കാരക്കാല രാഹുൽ (21) ആണ് മരിച്ചത്. ഇലക്ട്രോണിക്‌സ് സിറ്റി പിഇഎസ് സർവകലാശാലയിലെ ആറാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച രാവിലെ സർവകലാശാലയുടെ…
എയർപോർട്ട്‌ റോഡിൽ പരിശോധന കർശനമാക്കാനൊരുങ്ങി ട്രാഫിക് പോലീസ്

എയർപോർട്ട്‌ റോഡിൽ പരിശോധന കർശനമാക്കാനൊരുങ്ങി ട്രാഫിക് പോലീസ്

ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് റോഡില്‍ കര്‍ശന പരിശോധന നടത്താനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ട്രാഫിക് സംബന്ധമായ അപകടങ്ങള്‍ തടയുന്നതിനും ഡ്രൈവര്‍മാര്‍, മറ്റ് റോഡ് ഉപയോക്താക്കള്‍ എന്നിവരുടെ സുരക്ഷയ്ക്കും വേണ്ടിയാണിത്. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് റോഡില്‍ 80 കിലോമീറ്റര്‍…
ടിഎൻഎസ്ആർടിസി ബസിടിച്ച് ഒരു മരണം

ടിഎൻഎസ്ആർടിസി ബസിടിച്ച് ഒരു മരണം

ബെംഗളൂരു: തമിഴ്‌നാട് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്ആർടിസി) ബസ് സ്കൂട്ടറിലിടിച്ച് ഒരു മരണം. സെൻട്രൽ ബെംഗളൂരുവിലെ ടൗൺ ഹാൾ സർക്കിളിനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മാഗഡി റോഡ് നിവാസിയായ നാരായൺ ശ്രീനിവാസ് (37)…