നമ്മ മെട്രോയുടെ നാഗസാന്ദ്ര – മാധവാര ലൈൻ ജൂലൈയിൽ തുറക്കും

നമ്മ മെട്രോയുടെ നാഗസാന്ദ്ര – മാധവാര ലൈൻ ജൂലൈയിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ ജൂലൈ അവസാനത്തോടെ മാധവാരയിലേക്കും. മെട്രോയുടെ ഗ്രീൻ ലൈനിൽ ഉൾപ്പെടുന്ന നാഗസാന്ദ്ര - മാധവാര സ്ട്രെച്ച് ജൂലൈ അവസാനം തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 3.7 കിലോമീറ്റർ ദൈർഘ്യമുള്ള സ്ട്രെച്ച് 2019ൽ തുറക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വിവിധ കാരണങ്ങൾകൊണ്ട് നിർമാണം വൈകുകയായിരുന്നു.…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌വേയിൽ എഐ കാമറകൾ ഉടൻ

ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌വേയിൽ എഐ കാമറകൾ ഉടൻ

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ്‌ വേയിൽ (ദേശീയപാത 275) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കാമറകൾ ഉടൻ സ്ഥാപിക്കും. 60 എഐ ബേസ്ഡ് കാമറകളാണ് ഈ പാതയിൽ സ്ഥാപിക്കുന്നത്. ഇതിന്റെ ജോലികൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ശേഷിയടക്കമുള്ള…
അനധികൃത ബാനറുകൾക്കെതിരെ കർശന നടപടിയുമായി ബിബിഎംപി

അനധികൃത ബാനറുകൾക്കെതിരെ കർശന നടപടിയുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തില്‍ അനധികൃത ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതിനെതിരേ നടപടി ശക്തമാക്കി ബൃഹത് ബംഗളൂരു മഹാനഗര പാലികെ കോർപ്പറേഷൻ (ബിബിഎംപി). നഗരത്തിലെ അനധികൃത ബാനറുകളും ഫ്ലെക്സുകളും നീക്കംചെയ്യണമെന്ന് കർണാടക ഹൈക്കോടതി കോർപ്പറേഷന് നേരത്തെ കര്‍ശന നിർദേശം നൽകിയിരുന്നു. ഇതിനെതുടര്‍ന്ന് ആയിരക്കണക്കിന് ബാനറുകളും ഫ്ലെക്സുകളുമാണ് അധികൃതർ…
മലയാളി നഴ്‌സിങ് വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

മലയാളി നഴ്‌സിങ് വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു : ബെംഗളൂരു നെലമംഗലയിൽ ബൈക്കപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥി മരിച്ചു. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയും ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകനുമായ ആൽബി ജോസഫാണ് (20)മരിച്ചത്. ഞായറാഴ്ച രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിലായിരുന്നു അപകടം.…
ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; ആദ്യഘട്ടം 2025 ഡിസംബറോടെ പൂർത്തിയാകും

ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; ആദ്യഘട്ടം 2025 ഡിസംബറോടെ പൂർത്തിയാകും

ബെംഗളൂരു : നിര്‍മാണം പുരോഗമിക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം 2025 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് കെ-റൈഡ് മാനേജിങ് ഡയറക്ടർ എൻ. മഞ്ജുള. ചിക്കബാനവാര മുതൽ യശ്വന്തപുര വരെയുള്ള 7.4 കിലോമീറ്റർ ഭാഗത്തിന്റെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. രണ്ടാം ഇടനാഴിയില്‍ പെട്ട …
നമ്മ മെട്രോ യെല്ലോ ലൈനിൽ ഓഗസ്റ്റോടെ ആദ്യ ട്രെയിൻ എത്തും

നമ്മ മെട്രോ യെല്ലോ ലൈനിൽ ഓഗസ്റ്റോടെ ആദ്യ ട്രെയിൻ എത്തും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പണിപൂർത്തിയായ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഈ വർഷം ഓഗസ്റ്റിൽ എത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ടൈറ്റഗഡ് റെയിൽവേ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ട്രെയിൻ നിർമിക്കുന്നത്. ട്രെയിനിൻ്റെ ആദ്യ ആറ് കോച്ചിൻ്റെ നിർമാണം വൈകാതെ…
കഥായനം- പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും ഇന്ന്

കഥായനം- പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും ഇന്ന്

ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കഥായനം - പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് മൈസൂർ റോഡ് ബ്യാറ്റരായണ പുരയിലുള്ള ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓഫീസിൽ നടക്കും. "സമകാലിക കഥയുടെ രചനാ…
ഐ.പി.എൽ മത്സരം; ബെംഗളൂരുവില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ഐ.പി.എൽ മത്സരം; ബെംഗളൂരുവില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു : ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തെ തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ സമീപ പ്രദേശങ്ങളില്‍ ഞായറാഴ്ച ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. അനിൽകുംബ്ലെ സർക്കിളിൽനിന്ന് കബൺപാർക്ക് റോഡിലേക്ക് പ്രവേശിക്കുന്നത്‌ ട്രാഫിക് പോലീസ് നിരോധിച്ചിട്ടുണ്ട്. ക്വീൻസ് റോഡ്, എം.ജി.…
പ്രജ്വലിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമെന്ന പോസ്റ്റർ പതിപ്പിച്ചു; രാജ്യ ജനത പാർട്ടി നേതാവ് കസ്റ്റഡിയിൽ

പ്രജ്വലിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമെന്ന പോസ്റ്റർ പതിപ്പിച്ചു; രാജ്യ ജനത പാർട്ടി നേതാവ് കസ്റ്റഡിയിൽ

ബെംഗളൂരു: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസൻ എംപി പ്രജ്വല് രേവണ്ണയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് പോസ്റ്റർ പതിപ്പിച്ച രാജ്യ ജനതാ പാർട്ടി (ആര്‍.ജെ.പി.) നേതാവ് കസ്റ്റഡിയിൽ. എൻ. നാഗേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രജ്വൽ രേവണ്ണയുടെ ലൊക്കേഷനെ…
എസ്. എം. കൃഷ്ണയെ ഐസിയുവിൽ പ്രവേശിപ്പിച്ചു

എസ്. എം. കൃഷ്ണയെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. 92കാരനായ കൃഷ്ണയെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണം ഏപ്രിൽ 29നു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വരെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും, ശനിയാഴ്ച…