Posted inBENGALURU UPDATES LATEST NEWS
Posted inBENGALURU UPDATES KARNATAKA LATEST NEWS
ആംബുലൻസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ 108 ആംബുലൻസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. തീർപ്പാക്കാത്ത കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് ജിവികെ എമർജൻസി മാനേജ്‌മെൻ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനു (ഇഎംആർഐ) കീഴിലുള്ള 108 ആംബുലൻസ് സർവീസിലെ ജീവനക്കാർ പണിമുടക്ക് നടത്തുന്നത്. ഇതോടെ നഗരത്തിലെ അടിയന്തിര സേവനങ്ങൾ തടസപ്പെട്ടേക്കും.…
Posted inBENGALURU UPDATES KARNATAKA LATEST NEWS
കോണ്‍ഗ്രസിനെതിരായ വിഡിയോ; ബിജെപി അധ്യക്ഷന്‍ നദ്ദയ്‌ക്കെതിരെ കേസെടുത്തു
ബെംഗളൂരു: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയ്ക്കെതിരേ കേസെടുത്ത് ബെംഗളൂരു പോലീസ്. കർണാടക ബിജെപിയുടെ സമൂഹമാധ്യമങ്ങളിലെ പേജിൽ പങ്കുവെച്ച വീഡിയോ വർഗീയ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തിലാണ് കേസ്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, ഐടി സെൽ മേധാവി അമിത്…
Posted inBENGALURU UPDATES KARNATAKA LATEST NEWS
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു
ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ജനതാദൾ (എസ്) എം.പിയും ഹസൻ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കായി സി.ബി.ഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് സിബിഐ നടപടി. പ്രജ്വലിനെ കണ്ടത്താൻ ഇന്റർപോളിന്റെ സഹായവും തേടിയിട്ടുണ്ട്. പീഡനത്തിന്റെ…
Posted inBENGALURU UPDATES KARNATAKA LATEST NEWS
വേനൽചൂട്; ബെംഗളൂരുവിൽ 800 തടാകങ്ങളിൽ 125 എണ്ണം വറ്റി
ബെംഗളൂരു: വേനൽ രൂക്ഷമായതോടെ ബെംഗളൂരുവിലെ എണ്ണൂറോളം തടാകങ്ങളിൽ 125 എണ്ണം വറ്റിയതായി ബിബിഎംപി. 25 തടാകങ്ങൾ കൂടി വരൾച്ചയുടെ വക്കിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ശക്തമായ മഴ പെയ്താൽ മാത്രമേ ഇവ സംരക്ഷിക്കാനാകും. വറ്റിവരണ്ട 125 തടാകങ്ങളിൽ 100 എണ്ണം ബെംഗളൂരു അർബൻ…
Posted inBENGALURU UPDATES LATEST NEWS
കര്‍ണാടക മലയാളി കോണ്‍ഗ്രസ് നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസിന്റെ നേതൃത്യത്തില്‍ സമാഹരിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി മലയാളികള്‍ക്കായുള്ള നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുള്ള പുതിയതും, പുതുക്കുന്നതിനുമായുള്ള അഞ്ചാം ഘട്ട അപേക്ഷകള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് നോര്‍ക്ക ഓഫീസില്‍ സമര്‍പ്പിച്ചു. 18 മുതല്‍…
Posted inBENGALURU UPDATES KARNATAKA LATEST NEWS
ലൈംഗികാതിക്രമ കേസ്; പ്രജ്വലിനോട് കീഴടങ്ങാൻ നിർദേശിച്ച് രേവണ്ണ
ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയോട് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ നിർദേശിച്ച് പിതാവ് എച്ച്ഡി രേവണ്ണയും അഭിഭാഷകനും. പ്രജ്വൽ ഉടൻ ബെംഗളൂരുവിലെത്തി കേസന്വേഷിക്കുന്ന കർണാടക പോലീസിൻ്റെ എസ്ഐടി സംഘത്തിന് മുന്നിൽ കീഴടങ്ങാൻ സാധ്യതയുള്ളതായി നേരത്തെ…
Posted inBENGALURU UPDATES KARNATAKA LATEST NEWS
ബെംഗളൂരുവിൽ അടുത്ത രണ്ടാഴ്ചത്തേക്ക് മഴ തുടരും
ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ടാഴ്ചചത്തേക്ക് മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. പൊതുവെ അന്തരീക്ഷ താപനില താഴ്ന്നിരിക്കുകയും ചെയ്യും. മെയ് 7 മുതൽ 17 വരെയുള്ള കാലയളവിൽ വേനൽ മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്ക്…
Posted inBENGALURU UPDATES KARNATAKA LATEST NEWS
തന്റെയോ കുടുംബത്തിന്റെയോ പേര് അനാവശ്യമായി വലിച്ചിഴക്കരുത്; എച്ച്. ഡി. ദേവഗൗഡ
ബെംഗളൂരു: പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസിൽ തന്റെയോ കുടുംബത്തിന്റെയോ പേരുകൾ അനാവശ്യമായി ഉൾപെടുത്തുന്നതിൽ മാധ്യമങ്ങൾക്കെതിരെ നിരോധന ഉത്തരവ് നേടി ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡ. മാധ്യമങ്ങൾ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളിൽ ദേവഗൗഡയുടെയോ മകൻ കുമാരസ്വാമിയുടെയോ മറ്റ് കുടുംബാംഗങ്ങളുടെയോ പേര്…
Posted inBENGALURU UPDATES KARNATAKA LATEST NEWS
പ്രജ്വലിനെതിരായ ലൈംഗികാതിക്രമ കേസ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി
ബെംഗളൂരു: ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പ് നൽകി പ്രത്യേക അന്വേഷണ സംഘം. അതിജീവിതകളായ സ്ത്രീകളുടെ സ്വകാര്യത ഉറപ്പാക്കാനാണ് ഈ തീരുമാനം. പ്രജ്വല്‍ സ്വയം ചിത്രീകരിച്ച രണ്ടായിരത്തിലധികം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍…








