കര്‍ണാടകയില്‍ ബലി പെരുന്നാൾ ജൂൺ ഏഴിന്

കര്‍ണാടകയില്‍ ബലി പെരുന്നാൾ ജൂൺ ഏഴിന്

ബെംഗളൂരു: ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ കർണാടകയിൽ ബലി പെരുന്നാൾ ജൂൺ ഏഴിന് ശനിയാഴ്ച്ച ഉറപ്പിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് അറിയിച്ചു. ജൂൺ 6 ന് വെള്ളിയാഴ്ച്ചയാണ് അറഫ ദിനം. <BR> TAGS : EID UL ADHA SUMMARY…
ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. ചെങ്ങനാശ്ശേരി മാമൂട് ദൈവംപടി അമിക്കുളം ആന്റണിയുടെ മകൻ ഷാരോൺ (23) ആണ് മരിച്ചത്. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായിരുന്ന ഷാരോൺ കോളേജിൽ നിന്നും ബൈക്കുമായി പുറത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മാതാവ്: അന്നമ്മ(ബിന്‍സി). സഹോദരൻ: ഷോണ്‍.…
മലയാളി യുവാവ് ബെംഗളൂരുവില്‍ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

മലയാളി യുവാവ് ബെംഗളൂരുവില്‍ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കാസറഗോഡ് നീർച്ചാൽ കന്യാപാടി ബിസ്മില്ല മന്‍സിലിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ്(19) ആണ് മരിച്ചത്. കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തില്‍ നിന്നാണ് താഴേയ്ക്ക് വീണത്. തിങ്കളാഴ്ച രാവിലെ പത്തരമണിയോടെയായിരുന്നു…
മെട്രോ യെല്ലോ ലൈൻ: കോച്ചുകളുടെ സുരക്ഷാ പരിശോധന പൂർത്തിയായി

മെട്രോ യെല്ലോ ലൈൻ: കോച്ചുകളുടെ സുരക്ഷാ പരിശോധന പൂർത്തിയായി

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ ആർ വി റോഡ് ബൊമ്മസാന്ദ്ര റൂട്ടിലേക്കായി പുതുതായി എത്തിയ രണ്ട് മെട്രോ കോച്ചുകളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) അറിയിച്ചു. ഈ മാസം അവസാനം മെട്രോ റെയിൽ…
ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് ഒരു മരണം

ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 85കാരനാണ് മരിച്ചത്. മറ്റ് ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹത്തിന് ശനിയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 13 മുതൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ കാരണം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച…
ബെംഗളൂരുവിലെ സാമൂഹ്യപ്രവർത്തകൻ അക്ബർ അന്തരിച്ചു

ബെംഗളൂരുവിലെ സാമൂഹ്യപ്രവർത്തകൻ അക്ബർ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരു ഇൻഫൻട്രി റോഡിലെ ഒളിമ്പസ് ഹോട്ടൽ ഉടമയും സാമൂഹ്യപ്രവർത്തകനുമായിരുന്ന തിരൂർ പുറത്തൂർ കാവിലക്കാട് കുളങ്ങര വീട്ടിൽ അക്ബർ (58) കോലാറിൽ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിസ്തയിലായിരുന്നു. ബെംഗളൂരുവിലെ മലയാളികൾക്കിടയിൽ സാമൂഹ്യ സേവനരംഗത്ത് നിറസാന്നിധ്യമായിരുന്നു അക്ബർ. ഇൻഫൻട്രി റോഡില്‍ ബെംഗളൂരു സിറ്റി…
സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി

സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചതായി പരാതി. ബസവേശ്വര നഗറിലാണ് സംഭവം. വീടിന്റെ ലൊക്കേഷൻ തെറ്റായി നൽകിയെന്നാരോപിച്ചാണ് സെപ്റ്റോ ഡെലിവറി ബോയ് ഉപഭോക്താവിനെ മർദിച്ചത്. മർദനത്തിന് പുറമേ ഇയാൾ ഉപഭോക്താവിനെ അസഭ്യം പറയുകയും ചെയ്തതായി ആരോപണമുണ്ട്. ഇത് ചോദ്യം…
പ്രശസ്ത ആയുര്‍വേദ ഡോക്ടര്‍ കെ. പാറുക്കുട്ടി അമ്മ അന്തരിച്ചു

പ്രശസ്ത ആയുര്‍വേദ ഡോക്ടര്‍ കെ. പാറുക്കുട്ടി അമ്മ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത ആയുർവേദ ഡോക്ടറും ആയുർവേദ വകുപ്പിൽ ഡി.എം.ഒ.യും ആയിരുന്ന ഡോ.കെ.പാറുക്കുട്ടി അമ്മ ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ മന്ത്രിയും എൻ.സി.പി. മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന എ.സി ഷണ്‍മുഖദാസിന്റെ ഭാര്യയാണ്. ബെംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. കോട്ടക്കല്‍ ആയുർവേദ കോളജില്‍ പാറുക്കുട്ടിയമ്മയുടെ സഹപാഠിയായിരുന്നു എ.സി.…
പ്രതികൂല കാലാവസ്ഥ; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിൽ ഇറക്കി

പ്രതികൂല കാലാവസ്ഥ; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: പ്രതികൂല കാലാവസ്ഥ കാരണം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന രണ്ടു വിമാനങ്ങൾ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം 6ഇ6486, ഹൈദരാബാദ്-ചെന്നൈ റൂട്ടിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയാണ്…
ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ 35 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിൽ 32 കേസുകളും ബെംഗളൂരുവിൽ നിന്നാണ്. വെള്ളിയാഴ്ച ഒമ്പത് മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ മരണങ്ങളൊന്നും…