യാത്രാതിരക്ക്; ബെംഗളൂരു- മലപ്പുറം റൂട്ടിൽ കേരള ആർടിസിയുടെ അധിക സർവീസ്

ബെംഗളൂരു: അവധി ദിവസത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്കിൻ്റെ പശ്ചത്തലത്തിൽ ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് അധിക സർവീസ് ഏർപ്പെടുത്തി കേരള ആർടിസി. സൂപ്പർ ഡീലക്സ് ബസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ നിന്നും വെള്ളിയാഴ്ച രാത്രി 8.45 ന് പുറപ്പെടുന്ന ബസ് മൈസൂരു, മാനന്തവാടി,…

എട്ട് വയസുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിന തടവ്

ബെംഗളൂരു: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് 20 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. നോർത്ത് ബെംഗളൂരുവിലെ ലഗ്ഗെരെ സ്വദേശി എസ് അനിൽ കുമാറിനാണ് (38) ശിക്ഷ ലഭിച്ചത്. 11,000 രൂപ പിഴയും കോടതി വിധിച്ചു. രണ്ട്…

ഹൈക്കോടതി ഹാളിൽ മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: കർണാടക ഹൈക്കോടതിയുടെ ഹാളിൽ മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. മൈസൂരു സ്വദേശി ശ്രീനിവാസ് ചിന്നം (54) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഹാളിൽ വെച്ച് ഇയാൾ സ്വയം കഴുത്തുമുറിക്കുകയായിരുന്നു. മുറിവേറ്റ ഇയാളെ സുരക്ഷാ ചുമലതയിലുണ്ടായിരുന്ന പോലീസുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചീഫ് ജസ്റ്റിസ് അഞ്ജാരിയയുടെ…

പീനിയ മേൽപ്പാലം ഭാര വാഹനങ്ങൾക്കായി ഉടൻ തുറക്കും

ബെംഗളൂരു: പീനിയ മേൽപ്പാലം ഭാര വാഹനങ്ങൾക്കായി ഉടൻ തുറക്കും. എന്നാൽ രാത്രിയിൽ ഭാരവാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. മേൽപ്പാലത്തിൻ്റെ അവസ്ഥ പഠിക്കാൻ പ്രൊഫ.കിഷൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിയാണ് മേൽപ്പാലം തുറക്കുന്നതിനായി അനുമതി നൽകിയത്. രാത്രി 11 നും രാവിലെ 6 നും…

ഐപിഎൽ മത്സരത്തിനായി ജലവിതരണം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായിരിക്കെ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾക്കായി ശുദ്ധീകരിച്ച ജലവിതരണം നടത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ്റെ…

യാത്രക്കാരിയെ ബിഎംടിസി കണ്ടക്ടർ മർദിച്ച സംഭവം; കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ടിക്കറ്റ് തർക്കത്തെ തുടർന്ന് ബസ്സിനുള്ളിൽ വച്ച് യാത്രക്കാരിയും മർദിച്ച ബിഎംടിസി ഡ്രൈവറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യം. മാർച്ച് അവസാനത്തോടെ സിദ്ധാപുര റൂട്ടിലെ ബിഎംടിസി ബസിലായിരുന്നു സംഭവം. കോതനൂർ ഡിപ്പോയിലെ കണ്ടക്ടറായ ഹൊന്നപ്പ നാഗപ്പ അഗസറെയായിരുന്നു  സസ്പെൻഡ്‌ ചെയ്തത്. ടിക്കറ്റ് എടുക്കുന്നതിനിടെ…

നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി നിർമാണം നാല് വർഷത്തിനകം പൂർത്തിയാകും

ബെംഗളൂരു: നമ്മ മെട്രോ ശൃംഖലയുടെ മൂന്നാം ഘട്ട നിർമാണം നാല് വർഷങ്ങൾക്കകം പൂർത്തിയാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അടുത്തിടെയാണ് കർണാടക മന്ത്രിസഭ അനുമതി നൽകിയത്. പദ്ധതി പൂർത്തീകരണത്തിന് 2028 വരെയാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത് എന്ന് ബിഎംആർസിഎൽ അധികൃതർ…

രാമേശ്വരം കഫെ സ്‌ഫോടനം; പ്രതികള്‍ കര്‍ണാടകയിലുടനീളം സ്‌ഫോടനത്തിന് ലക്ഷ്യം വെച്ചതായി സൂചന

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം സ്‌ഫോടനക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലക്ഷ്യം വെച്ചത് കര്‍ണാടകയിലുടനീളം സ്‌ഫോടനം നടത്താനായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. കര്‍ണാടകയിലുടനീളം ബോംബ് സ്ഫോടനത്തിന് പദ്ധതി തയ്യാറാക്കാന്‍ ശിവമോഗ തീര്‍ഥഹള്ളി സ്വദേശിയായ അബ്ദുള്‍ മതീന്‍ താഹ തന്നോട് ആവശ്യപ്പെട്ടതായി…

ബെംഗളൂരുവിൽ അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ പരിശോധന

ബെംഗളൂരു: അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ കണ്ടെത്താൻ ബെംഗളൂരുവിൽ വ്യാപക പരിശോധന ആരംഭിച്ച് സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് (സിസിബി). വിസ കാലാവധി കഴിഞ്ഞിട്ടും നിരവധി വിദേശ പൗരന്മാർ നഗരത്തിൽ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാസ്‌പോർട്ടിൻ്റെയും വിസയുടെയും കാലാവധി കഴിഞ്ഞ…

മയക്കുമരുന്ന് വിതരണം; മലയാളി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. രാമമൂർത്തി നഗർ, കെആർ പുരം, സോളദേവനഹള്ളി, ഹെന്നൂർ, കെജി ഹള്ളി, ആർടി നഗർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. പ്രതികളിൽ നിന്ന് 16.5 ലക്ഷം…