ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം; ശബാന ആസ്മിക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, ഏഷ്യൻ വിഭാഗത്തില്‍ ഫെമിനിച്ചി ഫാത്തിമയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം, ലെവൽ ക്രോസ് രണ്ടാമത്തെ മികച്ച ഇന്ത്യൻ സിനിമ 

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം; ശബാന ആസ്മിക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, ഏഷ്യൻ വിഭാഗത്തില്‍ ഫെമിനിച്ചി ഫാത്തിമയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം, ലെവൽ ക്രോസ് രണ്ടാമത്തെ മികച്ച ഇന്ത്യൻ സിനിമ 

ബെംഗളൂരു: പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടേം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് പ്രമുഖ നടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സിനിമയ്ക്ക് നൽകിയ സമാനതകളില്ലാത്ത സംഭാവനകള്‍ക്കും സമത്വം, നീതി, മാനുഷിക അന്തസ്സ് എന്നിവയ്‌ക്കായുള്ള ആസ്മിയുടെ…
സ്വർണക്കടത്ത് കേസ്; സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു

സ്വർണക്കടത്ത് കേസ്; സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിന് കുരുക്ക് മുറുകുന്നു. കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. നടിയുടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ തലത്തിലുളള ബന്ധം കൂടി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സിബിഐ നടപടി. ഡയറക്ടറേ​റ്റ് ഒഫ് റവന്യൂ ഇന്റലിജെൻസുമായി (ഡിആർഐ) സഹകരിച്ചായിരിക്കും…
പോലീസ് റൺ പരിപാടി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

പോലീസ് റൺ പരിപാടി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കർണാടക സ്റ്റേറ്റ് പോലീസ് റൺ പരിപാടിയുടെ രണ്ടാം പതിപ്പ് നടക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ വിവിധഭാഗങ്ങളിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. രാവിലെ 6 മുതൽ 10 വരെയാണ് നിയന്ത്രണം. കെ.ആർ. സർക്കിളിൽ നിന്ന് വിധാന…
നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയും മകളും മരിച്ചു

നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയും മകളും മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാറിടിച്ച് അമ്മയും മകളും മരിച്ചു. ബൈതരായണപുര ജംഗ്ഷന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ചിത്രദുർഗയിലെ ചല്ലക്കെരെ സ്വദേശികളായ മരിച്ചവരെ ഏകദേശം 40 വയസ്സുള്ള നാഗമ്മ (40), മകൾ പ്രഭാദേവി (16) എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർക്ക് നിയന്ത്രണം…
കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; പുരസ്‌കാരം എസ്.എൽ. ഭൈരപ്പയുടെ യാനം എന്ന കന്നഡ നോവലിന്റെ പരിഭാഷയ്ക്ക്

കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; പുരസ്‌കാരം എസ്.എൽ. ഭൈരപ്പയുടെ യാനം എന്ന കന്നഡ നോവലിന്റെ പരിഭാഷയ്ക്ക്

ന്യൂഡൽഹി: പ്രശസ്ത വിവർത്തകൻ കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. എസ്.എൽ. ഭൈരപ്പയുടെ കന്നഡ നോവലായ 'യാന'യുടെ മലയാള പരിഭാഷയായ 'യാനം' ആണ് 2024-ലെ പുരസ്‌കാരത്തിന് അർഹമായത്. അടുത്തിടെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.…
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് മാർച്ച്‌ മുതൽ വർധിച്ചേക്കും. നിരക്ക് പരിഷ്കരണം ചർച്ച ചെയ്യുന്നതിനായി മാർച്ച് 12ന് ഓട്ടോറിക്ഷ യൂണിയനുകളുമായി യോഗം ചേരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം മീറ്റർ നിരക്കുകൾ വർധിപ്പിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ചെയർമാനോട്‌ ഓട്ടോ…
ബിസിനസിലെ നഷ്ടം; സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ബിസിനസിലെ നഷ്ടം; സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ബെംഗളൂരു: സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും, മാനസിക സംഘർഷവും കാരണം ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി. കുഡ് ‌ലുവിനടുത്തുള്ള അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മായങ്ക് രജനി (30) ആണ് മരിച്ചത്. കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് ഇയാൾ മരിച്ചത്. 2018ൽ ഉത്തർ…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; മൂന്ന് സ്ഥലങ്ങൾ അന്തിമപട്ടികയിൽ

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; മൂന്ന് സ്ഥലങ്ങൾ അന്തിമപട്ടികയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവള പദ്ധതിക്കായി മൂന്ന് സ്ഥലങ്ങൾ അന്തിമമാക്കി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാർ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറി. കനകപുര റോഡിനോട് ചേർന്നാണ് രണ്ട് ലൊക്കേഷനുകൾ. രാമനഗരയിലാണ് മറ്റൊരു സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഹരോഹള്ളിക്ക് സമീപത്തെ ലൊക്കേഷൻ…
നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് ഭാഗികമായി തടസപ്പെടും

നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മെട്രോ പർപ്പിൾ ലൈനിൽ മാർച്ച്‌ ഒമ്പതിന് സർവീസ് ഭാഗികമായി തടസപ്പെടും. മാഗഡി റോഡിനും എം.ജി. റോഡ് സ്റ്റേഷനുകൾക്കുമിടയിലാണ് സർവീസ് തടസപ്പെടുക. ഈ സ്റ്റേഷനുകൾക്കിടയിൽ രാവിലെ 7 മുതൽ 10 വരെ മൂന്ന് മണിക്കൂർ നേരത്തേക്ക്…