സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർഥിക്ക് പരുക്ക്

സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർഥിക്ക് പരുക്ക്

ബെംഗളൂരു: സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർഥിക്ക് ഗുരുതര പരുക്ക്. നെലമംഗലയ്ക്കടുത്തുള്ള ത്യമഗൊണ്ട്ലുവിലുള്ള സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചഭക്ഷണ സമയത്ത് മേൽക്കൂര വിദ്യാർഥിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാർഥി രഘുവിനാണ് പരുക്കേറ്റത്. കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. വിധാൻസൗധയ്ക്ക് മുന്നിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചടങ്ങില്‍ മുഖ്യാതിഥിയാകും. ചലച്ചിത്രോത്സവ അംബാസഡർ നടന്‍ കിഷോർ കുമാർ, പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട്…
ബിഎംടിസി ബസുകൾക്കിടയിൽ കുടുങ്ങി ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു

ബിഎംടിസി ബസുകൾക്കിടയിൽ കുടുങ്ങി ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസുകൾക്കിടയിൽ കുടുങ്ങി ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. വെള്ളിയാഴ്ച രാവിലെ 11.35 ഓടെ ബനശങ്കരിയിൽ 80 ഫീറ്റ് റോഡിലാണ് സംഭവം. ഹൊസകെരെഹള്ളിയിലെ എൻസിഇആർടി ജംഗ്ഷനിൽ നിന്ന് സീത സർക്കിളിലേക്ക് പോകുകയായിരുന്ന ബിഎംടിസി ബസ് ഓട്ടോയുടെ മുമ്പിൽ നിന്നും, മറ്റൊരു…
കാവേരി ജലകണക്ഷൻ ഇല്ലാത്ത വീടുകൾ വാങ്ങരുത്; താമസക്കാർക്ക് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി

കാവേരി ജലകണക്ഷൻ ഇല്ലാത്ത വീടുകൾ വാങ്ങരുത്; താമസക്കാർക്ക് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: കാവേരി ജലകണക്ഷൻ ഇല്ലാത്ത ഫ്ലാറ്റുകളോ അപാർട്ട്മെന്റുകളോ വാങ്ങരുതെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി ബിഡബ്ല്യൂഎസ്എസ്ബി. കുടിവെള്ള കണക്ഷൻ പരിശോധിക്കാതെ ആരും വീടുകൾ വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ പാടില്ലെന്നും ബിഡബ്ല്യൂഎസ്എസ്ബി നിർദേശിച്ചു. നഗരത്തിൽ നിർമാണത്തിലിരിക്കുന്ന എല്ലാ അപ്പാർട്ടുമെന്റുകളിലും വിൽപ്പനയ്ക്ക് മുമ്പ് കാവേരി ജല…
പെട്രോൾ ടാങ്കിൽ യുവതിയെ ഇരുത്തി ബൈക്ക് സ്റ്റണ്ട്; ടെക്കി യുവാവ് അറസ്റ്റിൽ

പെട്രോൾ ടാങ്കിൽ യുവതിയെ ഇരുത്തി ബൈക്ക് സ്റ്റണ്ട്; ടെക്കി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പെട്രോൾ ടാങ്കിൽ പെൺസുഹൃത്തിനെ ഇരുത്തി ബൈക്ക് സ്റ്റണ്ട് നടത്തിയ ടെക്കി യുവാവ് അറസ്റ്റിൽ. സർജാപുര മെയിൻ റോഡിലായിരുന്നു സംഭവം. യുവതിയെ പെട്രോൾ ടാങ്കിൽ ഇരുത്തി ബൈക്ക് ഓടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ…
ജിമ്മുകളിൽ വ്യാജ പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതായി കണ്ടെത്തി

ജിമ്മുകളിൽ വ്യാജ പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതായി കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ജിം കേന്ദ്രങ്ങളിൽ വ്യാജ പ്രോട്ടീൻ പൗഡറുകൾ വിൽക്കുന്നതായി കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജിമ്മിൽ പോകുന്നവർക്ക് വ്യാജ പ്രോട്ടീൻ സപ്ലിമെന്റുകൾ വിൽക്കുന്നതായി നിരവധി പരാതികൾ…
കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം; ഏഴ് പേർ പിടിയിൽ

കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം; ഏഴ് പേർ പിടിയിൽ

ബെംഗളൂരു: കോൺഗ്രസ് പ്രവർത്തകൻ ഹൈദർ അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേർ പിടിയിൽ. ബെംഗളൂരു സ്വദേശി നയാസ് പാഷയും കൂട്ടാളികളുമാണ് അറസ്റ്റിലായത്. അലിയുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് അശോക്നഗർ പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ഗരുഡ മാളിന് സമീപമായിരുന്നു…
യൂത്ത് കോൺഗ്രസ് സെക്രട്ടറിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു; യുവാവ് അറസ്റ്റിൽ

യൂത്ത് കോൺഗ്രസ് സെക്രട്ടറിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വാഹനമോടിക്കുന്നതിനിടെ വനിതാ യൂത്ത് കോൺഗ്രസ് നേതാവിന് നേരെ അശ്ലീല ആംഗ്യം കാണിച്ച യുവാവ് അറസ്റ്റിൽ. മൈസൂരു-ബെംഗളൂരു റോഡിൽ ഗോപാലൻ മാളിന് സമീപം ബുധനാഴ്ചയാണ് സംഭവം. വിജയനഗർ സ്വദേശി ഹർഷ എച്ച്.ബിയാണ് പിടിയിലായത്. കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും…
ബെംഗളൂരു വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ ടെർമിനൽ തുറന്നു

ബെംഗളൂരു വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ ടെർമിനൽ തുറന്നു

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ ടെർമിനൽ തുറന്നു. എഡിൻബർഗ് ആസ്ഥാനമായുള്ള മെൻസീസ് ഏവിയേഷനുമായി സഹകരിച്ചാണ് ടെർമിനൽ സ്ഥാപിച്ചത്. 120 കോടി ചെലവിൽ നിർമ്മിച്ച ടെർമിനലിൽ പ്രതിവർഷം 360,000 മെട്രിക് ടൺ വസ്തുക്കളുടെ കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്യാൻ…
കോൺഗ്രസ് നേതാവിന്റെ കൊലപാതകം: നാലുപേർ കസ്റ്റഡിയിൽ

കോൺഗ്രസ് നേതാവിന്റെ കൊലപാതകം: നാലുപേർ കസ്റ്റഡിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ യുവ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ട കേസിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെപ്പറ്റി മുൻകൂട്ടി അറിവുണ്ടായിരുന്ന നാലുപേരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു ആനേക്കൽ സ്വദേശി ഹൈദർ അലി(32) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആനേക്കലിലെ…