ബെംഗളൂരുവിൽ മലയാളിയുടെ കട ഉൾപ്പെടെയുള്ള നാലുനില കെട്ടിടം നിന്ന നിൽപ്പിൽ ചെരിഞ്ഞു; ജീവനക്കാരും താമസക്കാരും രക്ഷപ്പെട്ടത് തലനാഴിരക്ക്

ബെംഗളൂരുവിൽ മലയാളിയുടെ കട ഉൾപ്പെടെയുള്ള നാലുനില കെട്ടിടം നിന്ന നിൽപ്പിൽ ചെരിഞ്ഞു; ജീവനക്കാരും താമസക്കാരും രക്ഷപ്പെട്ടത് തലനാഴിരക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയുടെ കട ഉൾപ്പെടെയുള്ള നാല് നില കെട്ടിടം ചെരിഞ്ഞു; ജീവനക്കാരും താമസക്കാരും തലനാഴിരക്ക് രക്ഷപ്പെട്ടു. ന്യൂ തിപ്പസാന്ദ്ര ഫസ്റ്റ് ക്രോസിൽ ആഞ്ജനേയ ക്ഷേത്രത്തിന് സമീപത്തുള്ള മലയാളി കരകൗശല ഉത്പന്ന വിൽപ്പനശാലയായ വിളക്ക് ഹാൻഡി ക്രാഫ്റ്റ് സ്ഥിതി ചെയ്യുന്ന നാല്…
കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വാഹനവ്യൂഹം തടസപ്പെടുത്തി; യുവാവ് അറസ്റ്റിൽ

കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വാഹനവ്യൂഹം തടസപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വാഹനവ്യൂഹം തടസപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മന്ത്രിയുടെ ബെംഗളൂരു സന്ദർശനത്തിനിടെയായിരുന്നു സംഭവം. അഹമ്മദ് ദിൽവാർ ഹുസൈൻ ആണ് അറസ്റ്റിലായത്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ ദിനേശിനെ ആക്രമിച്ച ശേഷമാണ് ഇയാൾ മന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തിയത്. മന്ത്രിയുടെ വാഹനവ്യൂഹം…
ദേശീയ ഹോർട്ടികൾച്ചർ മേള ബെംഗളൂരുവിൽ 27 മുതൽ

ദേശീയ ഹോർട്ടികൾച്ചർ മേള ബെംഗളൂരുവിൽ 27 മുതൽ

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് (ഐഐഎച്ച്ആർ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ദേശീയ ഹോർട്ടികൾച്ചർ മേള (എൻഎച്ച്എഫ്) ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ബെംഗളൂരുവിലെ ഹെസർഘട്ട ക്യാമ്പസിൽ സംഘടിപ്പിക്കും. വികസിത രാജ്യത്തിനായുള്ള ഹോർട്ടികൾച്ചർ - പോഷകാഹാരം, ശാക്തീകരണം,…
നിരക്ക് വർധനവിന് പിന്നാലെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

നിരക്ക് വർധനവിന് പിന്നാലെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ നിരക്ക് വർധനവിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. നിരക്ക് വർധന വരുത്തിയതിന് പിന്നാലെ നേരിയ ഇളവ് നൽകിയെങ്കിലും യാത്രക്കാരുടെ ഭാഗത്ത് നിന്നും കനത്ത തിരിച്ചടിയാണ് മെട്രോ നേരിടുന്നത്. ഒരാഴ്ചയ്ക്കിടെ 40,000-ഓളം യാത്രക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…
നിർമാണ സാമഗ്രികൾ കൊണ്ടുപോയ വാഹനമിടിച്ച് രണ്ട് വയസുകാരൻ മരിച്ചു

നിർമാണ സാമഗ്രികൾ കൊണ്ടുപോയ വാഹനമിടിച്ച് രണ്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: നിർമാണ സാമഗ്രികൾ കൊണ്ടുപോയ വാഹനമിടിച്ച് രണ്ട് വയസുകാരൻ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ സീഗെഹള്ളിയിലാണ് സംഭവം. പവൻ ആണ് മരിച്ചത്. വീടിനു പുറത്തിറങ്ങി കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിക്കുകയായിരുന്നു. ഡ്രൈവർ അശ്രദ്ധമായാണ് വാഹനം ഓടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.…
സിനിമ തുടങ്ങാതെ പരസ്യം കാണിച്ചു; പിവിആർ- ഐനോക്‌സിന് പിഴ ചുമത്തി

സിനിമ തുടങ്ങാതെ പരസ്യം കാണിച്ചു; പിവിആർ- ഐനോക്‌സിന് പിഴ ചുമത്തി

ബെംഗളൂരു: കൃത്യസമയത്ത് സിനിമ തുടങ്ങാതെ അധികസമയം പരസ്യം കാണിച്ചതിന് പിവിആർ ഐനോക്‌സിന് പിഴ ചുമത്തി. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും നൽകാൻ ബെംഗളുരു ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ബെംഗളൂരു സ്വദേശി അഭിഷേകിന്റെ പരാതിയിലാണ് നടപടി. സിനിമാ…
ഇൻസ്റ്റഗ്രാം വഴി സൈബർ തട്ടിപ്പ്; ബെംഗളൂരു സ്വദേശിനിക്ക് ആറ് ലക്ഷം നഷ്ടമായി

ഇൻസ്റ്റഗ്രാം വഴി സൈബർ തട്ടിപ്പ്; ബെംഗളൂരു സ്വദേശിനിക്ക് ആറ് ലക്ഷം നഷ്ടമായി

ബെംഗളൂരു: ഇൻസ്റ്റഗ്രാം വഴിയുള്ള സൈബർ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിനിക്ക് ആറ് ലക്ഷം രൂപ നഷ്ടമായി. ഇൻസ്റ്റാഗ്രാമിൽ ജ്യോതിഷിയെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ യുവതിയെ ബന്ധപ്പെട്ടത്. ബെംഗളൂരുവിൽ നിന്നുള്ള ഇരുപത്തിനാലുകാരിയാണ് തട്ടിപ്പിനിരയായത്. ഭാവിയിൽ പ്രണയവിവാഹം നടക്കുമെന്നും, ഇതേതുടർന്ന് ചില പ്രശ്നങ്ങൾ നടക്കുമെന്നും തട്ടിപ്പുകാർ യുവതിയെ…
ബെംഗളൂരുവിൽ മാർച്ച് മുതൽ ഫിൽട്ടർ കോഫികൾക്ക് വിലകൂടും

ബെംഗളൂരുവിൽ മാർച്ച് മുതൽ ഫിൽട്ടർ കോഫികൾക്ക് വിലകൂടും

ബെംഗളൂരു: ബെംഗളൂരുവിൽ മാർച്ച്‌ മുതൽ ഫിൽട്ടർ കോഫികൾക്ക് വിലകൂടും. ആഗോള വിപണിയിൽ കാപ്പിക്കുരുവിന്‍റെ വില ഉയരുന്നതിനെ തുടർന്നാണിത്. ഫിൽട്ടർ കോഫിയുടെ വില 10 മുതൽ 15 ശതമാനം വരെ വർധിപ്പിക്കാനാണ് തീരുമാനമെന്ന് ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ (ബിബിഎച്ച്എ) അറിയിച്ചു. കഴിഞ്ഞ…
ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസ്‌ ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു

ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസ്‌ ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ഗൂഗിളിന്റെ ഏറ്റവും വലിയ ക്യാമ്പസായ അനന്ത ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. അനന്ത ക്യാമ്പസ്‌ ലോകത്തെതന്നെ തങ്ങളുടെ വലിയ ഓഫീസുകളിൽ ഒന്നാണെന്ന് ഗൂഗിൾ ബ്ലോഗിൽ വ്യക്തമാക്കി. മഹാദേവപുരയിലാണ് പുതിയ ക്യാമ്പസ്‌ തുറന്നത്. 5000ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നൽകുന്നത് പുതിയ ക്യാമ്പസ്‌ 16 ലക്ഷം…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടക്കം

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടക്കം

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. ഭീമനകുപ്പെ വില്ലേജ്, അഞ്ചെപാളയ, ബാബുസപാളയ, വിനായക നഗർ, ഫിഷ് ഫാക്ടറി, ഗെരുപാളയ, പിന്റോബാരെ ഗുഡിമാവു ദേവഗരെ, ഗംഗാസാന്ദ്ര, ഗൊല്ലഹള്ളി കുമ്പള…