ബെംഗളൂരുവിലെ പിജികളിൽ വാടകനിരക്ക് വർധിച്ചേക്കും

ബെംഗളൂരുവിലെ പിജികളിൽ വാടകനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിലെ പേയിംഗ് ഗസ്റ്റ് (പിജി) താമസ കേന്ദ്രങ്ങളിലെ വാടക നിരക്ക് വർധിച്ചേക്കും. അഞ്ച് ശതമാനം വരെ വാടക കൂട്ടാനാണ് പിജി ഓണേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ തീരുമാനം. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് അസോസിയേഷൻ അറിയിച്ചു.…
പശുക്കളുടെ അകിട് അറുത്ത സംഭവം; യുവാവ് പിടിയിൽ

പശുക്കളുടെ അകിട് അറുത്ത സംഭവം; യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പശുക്കളുടെ അകിട് അറുത്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. ചാമരാജ്പേട്ടിലായിരുന്നു സംഭവം. ബിഹാർ സ്വദേശി ഷെയ്ഖ് നാസർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു ചാമരാജ്പേട്ടിലെ വിനായക് നഗറിൽ കർണൻ എന്നയാളുടെ മൂന്നു പശുക്കൾ ആക്രമത്തിന് ഇരയായത്. മൂന്നു പശുക്കളും…
പശുക്കളെ ആക്രമിച്ച് അകിട് അറുത്തുമാറ്റിയ നിലയിൽ; അന്വേഷണത്തിന് ഉത്തരവ്

പശുക്കളെ ആക്രമിച്ച് അകിട് അറുത്തുമാറ്റിയ നിലയിൽ; അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: ബെംഗളൂരുവിൽ പശുക്കളെ ആക്രമിച്ച് അകിട് അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തി. ചാമരാജ് പേട്ടിലെ വിനായകനഗറിലാണ് സംഭവം. പ്രദേശവാസിയായ കർണൻ എന്നയാളുടേതാണ് പശുക്കൾ. കന്നുകാലികളുടെ ശബ്‌ദം കേട്ട് ഉണർന്ന് നോക്കിയ നാട്ടുകാരാണ് പരുക്കേറ്റ മൃഗങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. സംഭവത്തിൽ കേസ്…
അമിതവേഗതയിലായിരുന്ന ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു

അമിതവേഗതയിലായിരുന്ന ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു

ബെംഗളൂരു: അമിതവേഗതയിലായിരുന്ന ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു. ഹെന്നൂർ ബന്ദെ മെയിൻ റോഡിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഭാനുതേജ് ആണ് മരിച്ചത്. ഭാനു സഹോദരനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഭാനുതേജിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടൻ സമീപത്തെ ആശുപത്രിയിൽ…
ബനശങ്കരിയിൽ പുള്ളിപ്പുലി സാന്നിധ്യം; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി വനം വകുപ്പ്

ബനശങ്കരിയിൽ പുള്ളിപ്പുലി സാന്നിധ്യം; ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി വനം വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി ഭീതി. ബനശങ്കരി ലേഔട്ടിൽ ശനിയാഴ്ച രാത്രിയും, ഞായറാഴ്ച പുലർച്ചെയോടെയുമാണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ, പ്രദേശത്ത് പത്തിലധികം നായ്ക്കളെയും, ആടുകളെയും…
ഗതാഗതക്കുരുക്ക്; ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരു

ഗതാഗതക്കുരുക്ക്; ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരു

ബെംഗളൂരു: ലോകത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരു. ഡച്ച് ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം പ്രസിദ്ധീകരിച്ച 2024ലെ ട്രാഫിക് ഇൻഡക്സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനം കൊളംബിയൻ നഗരമായ ബാരൻക്വിലയ്ക്കാണ്. കൊൽക്കത്ത, ബെംഗളൂരു,…
ബെംഗളൂരുവിൽ പുതിയ നോൺ എസി ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ബിഎംടിസി

ബെംഗളൂരുവിൽ പുതിയ നോൺ എസി ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ നോൺ എസി ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ബിഎംടിസി. ജനുവരി 16 മുതലാണ് പുതിയ സർവീസുകൾ ആരംഭിക്കുക. ബസ് നമ്പർ 168-എ- ജയ് ഭീമനഗര, കെആർ മാർക്കറ്റ്, തവരേക്കരെ, സുദ്ദ ഗുണ്ടേപാളയ, ബെംഗളൂരു ഡയറി, വിൽസൺ ഗാർഡൻ പോലീസ്…
ബനശങ്കരി – കനകപുര മെയിൻ റൂട്ടിൽ നാളെ ഗതാഗത നിയന്ത്രണം

ബനശങ്കരി – കനകപുര മെയിൻ റൂട്ടിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബനശങ്കരി ക്ഷേത്രം മുതൽ സാരക്കി മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള കനകപുര മെയിൻ റോഡിൽ വാഹന ഗതാഗതത്തിന് തിങ്കളാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. കനകപുര മെയിൻ റോഡിലുള്ള ശ്രീ ബനശങ്കരി അമ്മാനവാര ബ്രഹ്മ രഥോത്സവ ക്ഷേത്രത്തിൽ തിങ്കളാഴ്ച…
സംസ്ഥാനത്ത് ബിയർ വിലയിൽ 50 രൂപ വരെ വർധിപ്പിച്ചേക്കും

സംസ്ഥാനത്ത് ബിയർ വിലയിൽ 50 രൂപ വരെ വർധിപ്പിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വിലയിൽ 10 മുതൽ 50 രൂപ വരെ വർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബ്രാൻഡ് അനുസരിച്ചാണ് വർധന ഉണ്ടാകുക. ജനുവരി 20ന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് 2024 ഓഗസ്റ്റിൽ കരട് വിജ്ഞാപനം സർക്കാർ…
വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടി; രണ്ട് പേർ അറസ്റ്റിൽ

വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയിൽ. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈദികൻ പ്രിൻസിപ്പലായ സ്വകാര്യ സ്ഥാപനത്തിൽ ജോലി…