അനധികൃത സ്വത്ത് രജിസ്ട്രേഷൻ; രണ്ട് സബ് രജിസ്ട്രാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അനധികൃത സ്വത്ത് രജിസ്ട്രേഷൻ; രണ്ട് സബ് രജിസ്ട്രാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: അനധികൃത സ്വത്ത് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിലെ രണ്ട് സബ് രജിസ്ട്രാർമാരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി സർക്കാർ നിരോധിച്ച ഫിസിക്കൽ ഖാത്തകൾ ഉപയോഗിച്ച് ഇരുവരും വിവിധ ഓഫീസുകളിൽ രജിസ്ട്രേഷൻ നടത്തിയതായാണ് കണ്ടെത്തൽ. നാഗവാരയിലെ…
ബെംഗളൂരു ചിത്രസന്തേ ജനുവരി അഞ്ച് മുതൽ

ബെംഗളൂരു ചിത്രസന്തേ ജനുവരി അഞ്ച് മുതൽ

ബെംഗളൂരു: ബെംഗളൂരു ചിത്രസന്തേയ്ക്ക് ചിത്രപ്രദർശനത്തിന് ജനുവരി അഞ്ച് മുതൽ തുടക്കമാകും. കുമാരകൃപ റോഡിലെ കർണാടക ചിത്രകലാ പരിഷത്തിലാണ് ചിത്രസന്തേ നടക്കുന്നത്. പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളെയും അതിക്രമങ്ങളെയും കുറിച്ചുള്ള അവബോധമാണ് ഇത്തവണത്തെ ആശയം. 20 സംസ്ഥാനങ്ങളിൽ നിന്നായി 1500 കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കും.…
പുതുവത്സരാഘോഷം; ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം

പുതുവത്സരാഘോഷം; ബെംഗളൂരുവിൽ പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ഡിസംബർ 31ന് വൈകുന്നേരം നാലു മണിമുതൽ ജനുവരി ഒന്നിന് പുലർച്ചെ മൂന്നു മണിവരെ നഗരത്തിലെ വിവിധയിടങ്ങളിൽ പാർക്കിംഗ് നിരോധനം ഏർപ്പെടുത്തി. അനിൽ കുബ്ലെ സർക്കിൾ മുതൽ ട്രിനിറ്റി സർക്കിൾ, എംജി റോഡ്, ആർട്സ് ആൻ്റ് ക്രാഫ്റ്റ്സ് ജംഗ്ഷൻ…
പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; ഗുരുതര ആരോപണങ്ങൾ

പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; ഗുരുതര ആരോപണങ്ങൾ

ബെംഗളൂരു: രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാനും ഹണിട്രാപ്പില്‍ കുടുക്കാനും ബിജെപി എംഎൽഎ ശ്രമിച്ചെന്ന് പോലീസ്. രാജരാജേശ്വരി നഗര്‍ എംഎല്‍എ മുനിരത്‌നയ്‌ക്കെതിരെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. എംഎല്‍എ പല തവണ മാനഭംഗപ്പെടുത്തിയെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയിരുന്നു. ഇതേ…
പുതുവത്സരാഘോഷം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

പുതുവത്സരാഘോഷം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. ഡിസംബർ 31ന് രാത്രി എട്ടു മണിമുതൽ ജനുവരി ഒന്നിന് പുലർച്ചെ രണ്ടു മണിവരെയാണ് നിയന്ത്രണം. അനിൽ കുംബ്ലെ സർക്കിൾ മുതൽ റെസിഡൻസി റോഡ് ജംഗ്ഷൻ വരെ നീളുന്ന…
അടുത്ത വർഷത്തോടെ കൂടുതൽ മെട്രോ ഫീഡർ ബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബിഎംടിസി

അടുത്ത വർഷത്തോടെ കൂടുതൽ മെട്രോ ഫീഡർ ബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ജനുവരിയോടെ കൂടുതൽ മെട്രോ ഫീഡർ ബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബിഎംടിസി. മാധവാര, ചിക്കബിദരക്കല്ല് മെട്രോ സ്റ്റേഷനുകളിൽ നിന്നാകും പുതിയ മെട്രോ ഫീഡർ ബസുകൾ സർവീസ് നടത്തുക. ജനുവരി അഞ്ച് മുതലാണ് സർവീസ് ആരംഭിക്കുന്നത്. ഓരോ 10 മിനിറ്റിലും ബസുകൾ…
പുതുവത്സരാഘോഷം; നമ്മ മെട്രോ സർവീസ് സമയം ദീർഘിപ്പിക്കും

പുതുവത്സരാഘോഷം; നമ്മ മെട്രോ സർവീസ് സമയം ദീർഘിപ്പിക്കും

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുന്നോടിയായി നമ്മ മെട്രോ സമയം ദീർഘിപ്പിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഡിസംബർ 31ന് അർധരാത്രി വരെയും ജനുവരി ഒന്നിന് പുലർച്ചെ 2 മണി വരെയും പർപ്പിൾ, ഗ്രീൻ ലൈനുകളിൽ മെട്രോ ട്രെയിൻ സർവീസ് ഉണ്ടാകും. നാദപ്രഭു കെമ്പഗൗഡ മെട്രോ സ്റ്റേഷനിൽ…
ബെംഗളൂരുവിൽ മൻമോഹൻ സിംഗ് റിസർച്ച് സെന്റർ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരുവിൽ മൻമോഹൻ സിംഗ് റിസർച്ച് സെന്റർ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: അന്തരിച്ച പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി ബെംഗളൂരു സർവകലാശാലയിൽ അദ്ദേഹത്തിന്റെ പേരിൽ ഗവേഷണ പഠന കേന്ദ്രം ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രത്യേക പാഠപുസ്തകങ്ങളും പുറത്തിറക്കും. ബെംഗളൂരു മെട്രോ സിറ്റി…
കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി; ഹണി ട്രാപ്പ് സംഘം പിടിയിൽ

കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി; ഹണി ട്രാപ്പ് സംഘം പിടിയിൽ

ബെംഗളൂരു: കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിൽ. ബെംഗളൂരു സ്വദേശികളായ നയന, മോഹൻ, സന്തോഷ്‌ എന്നിവരാണ് പിടിയിലായത്. കരാറുകാരൻ രംഗനാഥ് ബിദരഹള്ളിയുടെ പരാതിയിലാണ് നടപടി. പ്രതികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്. അടുത്ത സുഹൃത്ത് വഴിയാണ് രംഗനാഥിനെ…
പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷ നടപടികൾ ശക്തമാക്കി

പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷ നടപടികൾ ശക്തമാക്കി

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബെംഗളൂരുവിൽ സുരക്ഷ നടപടികൾ ശക്തമാക്കി സിറ്റി പോലീസ്. പാർട്ടികളും, ഡിജെ നൈറ്റുകളും കണക്കിലെടുത്ത് നഗരത്തിൽ വൻതോതിൽ മയക്കുമരുന്ന് വിൽപന നടക്കാൻ സാധ്യതയുണ്ടെന്നും ഇക്കാരണത്താൽ പരിശോധനകൾ ശക്തിപ്പെടുത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ് പറഞ്ഞു. എംജി റോഡ്,…