കൻ്റോൺമെൻ്റ് സ്റ്റേഷനിലെ സ്റ്റോപ് 21 മുതൽ പുനസ്ഥാപിക്കും

കൻ്റോൺമെൻ്റ് സ്റ്റേഷനിലെ സ്റ്റോപ് 21 മുതൽ പുനസ്ഥാപിക്കും

ബെംഗളൂരു: സ്റ്റേഷൻ നവീകരണത്തിൻ്റെ ഭാഗമായി താത്കാലികമായി നിർത്തിവെച്ച ബെംഗളൂരു കൻ്റോൺമെൻ്റിലെ സ്റ്റോപ്പ് ഡിസംബർ 21 മുതൽ പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. കെ.എസ്.ആർ ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ്, മൈസൂരു - കൊച്ചുവേളി, കെ.എസ്.ആർ ബെംഗളൂരു- എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് എന്നിവയുടെ കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകളാണ്…
ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശ് സ്വദേശിയും മറാത്തഹള്ളിയിലെ താമസക്കാരനുമായ സ്വദേശി അതുൽ സുഭാഷ് (34) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ സീനിയർ എക്സിക്യുട്ടീവായിരുന്ന അതുൽ ഭാര്യയുമായി പിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു താമസം. ദാമ്പത്യ ജീവിതത്തിലെ തർക്കങ്ങളെ തുടർന്ന്…
മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു.കൊട്ടാരക്കര അമ്പലക്കര നെല്ലിത്താനത്ത് തലയ്ക്കൽ പരേതനായ സന്തോഷ് കോശിയുടെയും ഷീല സന്തോഷിന്റെയും മകൻ സജീഷ്.എസ്.കോശിയാണ് (25) മരിച്ചത്. സൗദിയിൽ എൻജിനിയറായിരുന്ന സജീഷ് ഒരു മാസമായി ബെംഗളൂവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം…
ടോൾ കളക്ഷനിൽ റെക്കോർഡ് വർധനവ് നേടി സദഹള്ളി ടോൾ പ്ലാസ

ടോൾ കളക്ഷനിൽ റെക്കോർഡ് വർധനവ് നേടി സദഹള്ളി ടോൾ പ്ലാസ

ബെംഗളൂരു: ടോൾ കളക്ഷനിൽ റെക്കോർഡ് വർധനവ് നേടി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സദഹള്ളി (ദേവനഹള്ളി) ടോൾ പ്ലാസ. 2023-24 സാമ്പത്തിക വർഷത്തിലാണ് എക്കാലത്തെയും ഉയർന്ന ടോൾ കളക്ഷൻ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 308.01 കോടി രൂപയാണ് ഈ കാലയളവിൽ ടോൾ പണമായി…
ഇൻഫോസിസ് ജീവനക്കാർക്ക് ആശ്വാസം; യെല്ലോ ലൈനിലേക്ക് നേരിട്ട് പ്രവേശിക്കാൻ മെട്രോ പ്ലാസ ഉടൻ

ഇൻഫോസിസ് ജീവനക്കാർക്ക് ആശ്വാസം; യെല്ലോ ലൈനിലേക്ക് നേരിട്ട് പ്രവേശിക്കാൻ മെട്രോ പ്ലാസ ഉടൻ

ബെംഗളൂരു: ഇൻഫോസിസ് ഇലക്‌ട്രോണിക്‌സ് സിറ്റി കാമ്പസിലെ ജീവനക്കാർക്ക് ആശ്വാസം. യെല്ലോ ലൈൻ (ആർവി റോഡ് - ബൊമ്മസാന്ദ്ര) പ്രവർത്തനക്ഷമമാകുന്നതോടെ സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഇതിനായി മെട്രോ പ്ലാസ നിർമ്മിക്കാനാണ് തീരുമാനം. ഇൻഫോസിസ് ഫൗണ്ടേഷൻ്റെ ധനസഹായത്തോടെയുള്ള കോണപ്പന അഗ്രഹാര…
ബനശങ്കരി മുതൽ നൈസ് റോഡ് വരെ എക്സ്പ്രസ് വേ നിർമിക്കാൻ പദ്ധതി

ബനശങ്കരി മുതൽ നൈസ് റോഡ് വരെ എക്സ്പ്രസ് വേ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബനശങ്കരിയെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്നതിന് എക്സ്പ്രസ് വേ പദ്ധതിയുമായി ബിബിഎംപി. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഉടൻ തയ്യാറാക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 1200 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കനകപുരയിലേക്കും റോഡ്…
ബെംഗളൂരുവിൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഡിസംബർ 12 മുതൽ 14 വരെ നഗരത്തിൽ ഇടിമിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. കർണാടകയുടെ തെക്കൻ പ്രദേശങ്ങളിൽ…
ബെംഗളൂരു ടണൽ പദ്ധതി; കടമെടുക്കാൻ തീരുമാനവുമായി ബിബിഎംപി

ബെംഗളൂരു ടണൽ പദ്ധതി; കടമെടുക്കാൻ തീരുമാനവുമായി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരു ടണൽ റോഡ് പദ്ധതിക്കായി കടമെടുക്കാനൊരുങ്ങി ബിബിഎംപി. 19,000 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നുമാണ് കടമെടുക്കുക. ഭൂമി ഏറ്റെടുക്കൽ ഒഴികെ 16,500 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് 2,500…
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു. ഹാസനിലെ ചന്നരായപട്ടണത്തിന് സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശികളായ സൂരജ് (19), അനീഷ് (19) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭുവൻ, വിശാൽ, പൂർണചന്ദ്ര എന്നിവർക്ക് ഗുരുതരമായി…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കൂടുതൽ ടോൾ പ്ലാസകൾ സ്ഥാപിക്കും

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കൂടുതൽ ടോൾ പ്ലാസകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ കൂടുതൽ ടോൾ പ്ലാസകൾ സ്ഥാപിക്കുമെന്ന് സാധ്യത നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേയിൽ 711 കോടി രൂപ ചെലവിലാണ് അധിക ടോൾ പ്ലാസകൾ നിർമിക്കുക. നിലവിൽ മൈസൂരു മണിപ്പാൽ…