ലൈംഗികാതിക്രമം നടത്തിയതായി പരാതി; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി

ലൈംഗികാതിക്രമം നടത്തിയതായി പരാതി; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി

ബെംഗളൂരു: ലൈംഗികാതിക്രമം നടത്തിയതായി പരാതി ഉയർന്നതിനെ തുടർന്ന് കർണാടക കോൺഗ്രസ് യൂണിറ്റ് ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്കാണ് നടപടി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ കെ.…
നവജാതശിശുവിന്റെ മൃതദേഹം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി

നവജാതശിശുവിന്റെ മൃതദേഹം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി. രാമനഗര ദയാനന്ദ സാഗര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള ശുചിമുറിയിലാണ് മൃതദേഹം ഫ്‌ളഷ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.…
വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ചു; ഒമ്പത് പേർക്കെതിരെ കേസ്

വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ചു; ഒമ്പത് പേർക്കെതിരെ കേസ്

ബെംഗളൂരു: റാഗിംഗിന്റെ പേരിൽ ജൂനിയർ വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ച ഒമ്പത് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. മംഗളൂരു മുക്കയിലെ സ്വകാര്യ കോളേജിലാണ് സംഭവം. ഒന്നാം വർഷ ക്ലിനിക്കൽ സൈക്കോളജി വിദ്യാർഥി ആണ് റാഗിംഗിന് ഇരയായത്. കഴിഞ്ഞ ദിവസം വിദ്യാർഥിയോട് മുറിയിലേക്ക് ഒറ്റക്ക്…
സ്റ്റൈപന്റ് വിവരങ്ങൾ നൽകിയില്ല; കർണാടകയിലെ മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ നോട്ടീസ്

സ്റ്റൈപന്റ് വിവരങ്ങൾ നൽകിയില്ല; കർണാടകയിലെ മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ നോട്ടീസ്

ബെംഗളൂരു: സംസ്ഥാനത്തെ മെഡിക്കൽ ബിരുദ (യുജി) ഇൻ്റേണുകൾ, ബിരുദാനന്തര (പിജി) ഇന്റേൺ, സീനിയർ റെസിഡന്റ് ഡോക്ടർമാർ എന്നിവർക്ക് നൽകുന്ന സ്റ്റൈപ്പൻഡിൻ്റെ വിശദാംശങ്ങൾ സമർപ്പിക്കാത്ത മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ 10 സർക്കാർ,…
വിവാഹം കഴിക്കാന്‍ തയ്യാറായില്ലെന്നത് ആത്മഹത്യയ്ക്ക് പ്രേരണയായി കണക്കാക്കില്ല; സുപ്രീംകോടതി

വിവാഹം കഴിക്കാന്‍ തയ്യാറായില്ലെന്നത് ആത്മഹത്യയ്ക്ക് പ്രേരണയായി കണക്കാക്കില്ല; സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതുകൊണ്ടുമാത്രം ഒരാളുടെ മേൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. കുറ്റാരോപിതനായ വ്യക്തി തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗം ഇല്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കുകയുള്ളൂ എന്നും കോടതി നിരീക്ഷിച്ചു.…
കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ യാദ്ഗിർ മാഡ്രിക്കി ഗ്രാമത്തിന് സമീപമാണ് സംഭവം. യാദ്ഗിർ സ്വദേശികളായ ഹല്ലേപ്പ (45), മല്ലയ്യ (35) എന്നിവരാണ് മരിച്ചത്. ജെവർഗി ചിക്കമുദുവാല ഗ്രാമത്തിലെ കൃഷിഭൂമിയിലേക്ക് പോയ ഇരുവരും വീട്ടിലേക്ക്…
റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് വാർത്ത ചാനൽ ജീവനക്കാരൻ മരിച്ചു

റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് വാർത്ത ചാനൽ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് സ്വകാര്യ വാർത്ത ചാനലിലെ ജീവനക്കാരൻ മരിച്ചു. കെംഗേരി ഉപനഗരയിലാണ് സംഭവം. വാർത്താ ചാനലിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഗദഗ് ജില്ല സ്വദേശി ശിവയോഗി (52) ആണ് മരിച്ചത്. കഴിഞ്ഞ 25 വർഷമായി കെംഗേരി ഉപനഗരയ്ക്ക്…
കള്ളപ്പണം വെളുപ്പിക്കൽ കേസ്; യെദിയൂരപ്പക്കെതിരെ അന്വേഷണത്തിന് അനുമതി നൽകി മന്ത്രിസഭ

കള്ളപ്പണം വെളുപ്പിക്കൽ കേസ്; യെദിയൂരപ്പക്കെതിരെ അന്വേഷണത്തിന് അനുമതി നൽകി മന്ത്രിസഭ

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് പുനരാരംഭിക്കാൻ അനുമതി നൽകി മന്ത്രിസഭ. കേസിൽ യെദിയൂരപ്പയെ വിചാരണ ചെയ്യാനുള്ള ഹർജി തള്ളിയ തീരുമാനം പുനപരിശോധിക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്‌തു. യെദിയൂരപ്പ, ബിജെപി…
ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍

ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍

ബെംഗളൂരു: അസം സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍. അസം സ്വദേശിനിയും വ്‌ളോഗറുമായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ കണ്ണൂർ സ്വദേശി ആരവ് ഹനോയിയാണ് പിടിയിലായത്. ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് ഇയാള്‍…
കര്‍ണാടകയില്‍ സർക്കാർ ജീവനക്കാരുടെ ഡി.എ. വർധിപ്പിച്ചു

കര്‍ണാടകയില്‍ സർക്കാർ ജീവനക്കാരുടെ ഡി.എ. വർധിപ്പിച്ചു

ബെംഗളൂരു : കർണാടകയില്‍ സർക്കാർ ജീവനക്കാരുടെ ഡി.എ. വർധിപ്പിച്ചു. 8.5 ശതമാനത്തിൽനിന്ന് 10.75 ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണിത്. ഇത് സംബന്ധിച്ച് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശയുടെ ഭാഗമായാണ് വർധന ഏര്‍പ്പെടുത്തിയത്.  5.3…