മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ഡിസംബർ 10ന് വാദം വീണ്ടും കേൾക്കും. ലോകായുക്ത അന്വേഷണത്തിൻ്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണയാണ്…
നെലമംഗലയിൽ രണ്ട് പുള്ളിപ്പുലികളെ പിടികൂടി

നെലമംഗലയിൽ രണ്ട് പുള്ളിപ്പുലികളെ പിടികൂടി

ബെംഗളൂരു: നെലമംഗലയിൽ രണ്ട് പുള്ളിപ്പുലികളെ വനം വകുപ്പ് പിടികൂടി. കമ്പാലു ഗൊല്ലരഹട്ടി ഗ്രാമത്തിൽ നിന്നാണ് ഏഴുവയസ്സുള്ള ആൺ പുലിയെയും ഒമ്പത് വയസുള്ള പെൺപുലിയെയും പിടികൂടിയത്. നെലമംഗല ശിവഗംഗേ ഹിൽസിനു സമീപം 52 കാരിയെ പുള്ളിപ്പുലി ആക്രമിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെയാണിത്. പിടികൂടിയ പുള്ളിപ്പുലികളെ…
രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെ ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. നവംബർ 28ന് ഹർജി വീണ്ടും പരിഗണിക്കും. ദർശൻ്റെ വസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയെന്ന പോലീസിൻ്റെ അവകാശവാദം വ്യാജമാണെന്ന് ദർശന്റെ അഭിഭാഷകൻ നാഗേഷ് കോടതിയിൽ വാദിച്ചു. പോലീസ്…
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പിൻവലിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ. വിജയനഗര എംഎല്‍എയായ എച്ച്.ആര്‍. ഗവിയപ്പയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. ഇത് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി. എന്നാൽ ഇക്കാര്യം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രൂക്ഷമായ ഭാഷയിൽ…
നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തിയ യുവതികൾ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി

നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തിയ യുവതികൾ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി

ബെംഗളൂരു: നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തിയ യുവതികൾ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. നഴ്സുമാരുടെ വേഷത്തിലെത്തിയ രണ്ട് സ്ത്രീകളാണ് കുഞ്ഞിനെ കടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. സയിദ് ചിഞ്ചോളി സ്വദേശികളായ കസ്തൂരി-രാമകൃഷ്ണ ദമ്പതികളുടെ ആൺകുഞ്ഞിനെയാണ് യുവതികൾ തട്ടിക്കൊണ്ടുപോയത്.…
മേൽപ്പാലത്തിന്റെ നിർമാണപ്രവൃത്തി; ഹെബ്ബാൾ സർക്കിളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മേൽപ്പാലത്തിന്റെ നിർമാണപ്രവൃത്തി; ഹെബ്ബാൾ സർക്കിളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ തൂണുകളുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഹെബ്ബാൾ സർക്കിളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് പറഞ്ഞു. നാഗവാരയിൽ നിന്ന് (ഔട്ടർ റിംഗ് റോഡ്) യാത്ര ചെയ്യുന്നവർ ഹെബ്ബാൾ മേൽപ്പാലത്തിന് താഴെ നിന്ന് വലത്തോട്ടേക്ക് പോകാൻ അനുവദിക്കില്ല.…
നിഖിൽ കുമാരസ്വാമിയുടെ തോൽവിയില്‍ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു

നിഖിൽ കുമാരസ്വാമിയുടെ തോൽവിയില്‍ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു

ബെംഗളൂരു : ചന്നപട്ടണ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സ്ഥാനാർഥിയും നടനുമായ നിഖിൽ കുമാരസ്വാമിയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. മാണ്ഡ്യ കുട്‌ലൂർ സ്വദേശിയായ അഭി എന്ന മഞ്ജുനാഥ് ആണ് ആത്മഹത്യക്ക്‌ ശ്രമിച്ചത്. നിഖിലിന് കത്തെഴുതിവെച്ചശേഷം വിഷംകഴിക്കുകയായിരുന്നു. വിവരമറിഞ്ഞ നിഖിൽ…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയും നടനുമായ ദർശൻ തോഗുദീപയുടെ ജാമ്യം റദ്ദാക്കാൻ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഹൈക്കോടതി കേസ് പരിഗണിക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക്…
സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചതായി റിപ്പോർട്ട്‌

സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് 5000 സർക്കാർ ഉദ്യോഗസ്ഥർ ബിപിഎൽ കാർഡുകൾ കൈവശം വെച്ചിരിക്കുന്നതായി റിപ്പോർട്ട്‌. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് വകുപ്പ് വ്യക്തമാക്കി. ബിപിഎൽ കാർഡുള്ള വ്യക്തികളോ കുടുംബങ്ങളോ സർക്കാർ ജോലി…
നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം; വസ്ത്രവ്യാപാരി മരിച്ചു

നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം; വസ്ത്രവ്യാപാരി മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ചിക്കമഗളൂരു സ്വദേശിയായ വസ്ത്രവ്യാപാരി ദയനാട് (46) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ബേലൂർ കൊരട്ടഗെരെ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച ചിക്കമഗളൂരുവിൽ പോയ ദയ തിങ്കളാഴ്ച രാവിലെ മകൾ…