കാവേരി ജല കണക്ഷനുകൾക്ക് അധിക നിരക്ക് ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി

കാവേരി ജല കണക്ഷനുകൾക്ക് അധിക നിരക്ക് ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി

ബെംഗളൂരു: കാവേരി ജല കണക്ഷനുകൾക്ക് അധിക നിരക്ക് ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. അപേക്ഷകർ ഔദ്യോഗിക ബിഡബ്ല്യൂഎസ്എസ്ബി ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് കാവേരി കണക്ഷനുകൾക്ക് അപേക്ഷിക്കണമെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്നും…
ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിക്ക് സാമ്പത്തിക സഹായവുമായി യൂറോപ്യൻ ബാങ്ക്

ബെംഗളൂരു സബർബൻ റെയിൽവേ പദ്ധതിക്ക് സാമ്പത്തിക സഹായവുമായി യൂറോപ്യൻ ബാങ്ക്

ബെംഗളൂരു: ബെംഗളൂരുവിൽ സബർബൻ റെയിൽവേ പദ്ധതിക്ക് സാമ്പത്തിക സഹായവുമായി യൂറോപ്യൻ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്ക് (ഇഐബി). പദ്ധതിക്ക് ഇഐബി 300 മില്യൺ യൂറോ (ഏകദേശം 2,800 കോടി) അനുവദിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ 58 സ്റ്റേഷനുകളും രണ്ട് ഡിപ്പോകളും ഉൾപ്പെടുന്ന സബർബൻ റെയിൽവേ ശൃംഖല…
മൂന്ന് മാസത്തിനിടെ 41 നവജാതശിശുക്കൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

മൂന്ന് മാസത്തിനിടെ 41 നവജാതശിശുക്കൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

ബെംഗളൂരു: ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിംസ്) ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 41 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. മരണങ്ങളുടെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഓക്സിജൻ കംപ്രസ്സറുകളുടെ തകരാറ് മരണത്തിന് കാരണമായെന്നാണ്…
മുൻ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

മുൻ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

ബെംഗളൂരു: മുൻ എംഎൽഎയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. കലബുർഗിയിലെ അലന്ദ് കോളനി നിവാസികളായ മഞ്ജുള പാട്ടീൽ (32), ഭർത്താവ് വി ശിവരാജ് പാട്ടീൽ (39) എന്നിവരാണ് അറസ്റ്റിലായത്. അഫ്‌സൽപൂരിലെ മുൻ എംഎൽഎ മാളികയ്യ ഗുട്ടേദാറിൽ നിന്ന് 20…
മുഡ; സിദ്ധരാമയ്യയ്ക്ക് സമൻസ് അയക്കാനൊരുങ്ങി ലോകായുക്ത

മുഡ; സിദ്ധരാമയ്യയ്ക്ക് സമൻസ് അയക്കാനൊരുങ്ങി ലോകായുക്ത

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയക്കാനൊരുങ്ങി ലോകായുക്ത പോലീസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ലോകായുക്തയ്ക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകും.

സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതി, മൂന്നാം പ്രതി സിദ്ധരാമയ്യയുടെ ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, ഭൂമി ഉടമ ജെ. ദേവരാജു എന്നിവരെ ലോകായുക്ത കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തു. ദീപാവലിക്ക് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യുമെന്ന് ലോകായുക്ത വൃത്തങ്ങൾ അറിയിച്ചു. കേസിൽ ഡിസംബർ 25നകം റിപ്പോർട്ട് സമർപ്പിക്കാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇഡി) കേസ് അന്വേഷിക്കുന്നുണ്ട്. മൈസൂരുവിലെ മുഡ ഓഫീസിലും കെംഗേരിയിലെ ദേവരാജിൻ്റെ വീട്ടിലും ഇഡി അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. അതേസമയം മുഡ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നേഹമയി കൃഷ്ണ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാന സർക്കാർ ആണ് ലോകായുക്ത ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും അവർ മുഖ്യമന്ത്രിക്കെതിരെ പോകില്ലെന്നും ചൂണ്ടികാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka Lokayukta to issue notice to CM Siddaramaiah in MUDA case

മഴക്കെടുതി; കർണാടകയിൽ ഇതുവരെ 25 പേർ മരിച്ചതായി റിപ്പോർട്ട്‌

മഴക്കെടുതി; കർണാടകയിൽ ഇതുവരെ 25 പേർ മരിച്ചതായി റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ  ഇതുവരെ 25 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാരുമായുള്ള അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മഴക്കെടുതിയിൽ…
ദീപാവലി; 2000 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ദീപാവലി; 2000 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: ദീപാവലി പ്രമാണിച്ച് 2000 സ്പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഒക്‌ടോബർ 30 മുതൽ നവംബർ 4 വരെ ബെംഗളൂരുവിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കാണ് അധിക സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ശാന്തിനഗർ ടിടിഎംസിയിൽ നിന്ന് മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ,…
ദീപാവലി; സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രം വിൽക്കാൻ നിർദേശം

ദീപാവലി; സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രം വിൽക്കാൻ നിർദേശം

ബെംഗളൂരു: ദീപാവലിക്ക് സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ (ഗ്രീൻ ക്രാക്കേഴ്സ്) മാത്രം വിൽപന നടത്തണമെന്ന് സർക്കാർ നിർദേശം. പരിസ്ഥിതി സൗഹാർദപരമായി ഇത്തവണത്തെ ദീപാവലി ആഘോഷിക്കണമെന്നും, ഇതിന്റെ ഭാഗമായാണ് നിർദേശമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്ത് പടക്കങ്ങൾ മൂലമുള്ള അപകടങ്ങളോ പരുക്കുകളോ മരണങ്ങളോ ഉണ്ടാകരുതെന്നും…
മലിനജലം കുടിച്ച് 70ലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

മലിനജലം കുടിച്ച് 70ലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: മലിനജലം കുടിച്ച് 70ലധികം പേർക്ക് ദേഹാസ്വാസ്ഥ്യം. ധാർവാഡ് കൽഘട്ഗി താലൂക്കിലെ മുതാഗി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ മലിനജലം കലർന്നതാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക വിവരം. 10 പേർ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലും 36 പേർ കൽഘട്ഗി…
അനധികൃത ഇരുമ്പയിര് കടത്ത്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ്

അനധികൃത ഇരുമ്പയിര് കടത്ത്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ്

ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിൽലിന് ഏഴ് വർഷം തടവ്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഏഴ് വർഷം തടവും 9.6 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധി മേൽക്കോടതി…