എംബിബിഎസ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യവുമായി കർണാടക മന്ത്രി

എംബിബിഎസ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യവുമായി കർണാടക മന്ത്രി

ബെംഗളൂരു: ഇന്ത്യയിൽ എംബിബിഎസ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യവുമായി കര്‍ണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.ശരണപ്രകാശ് പാട്ടീൽ. ഇക്കാര്യത്തിൽ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ചെയര്‍മാനോട് മന്ത്രി ആവശ്യപ്പെട്ടു. ശ്രീ അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ കോളജ് ആന്‍ഡ്…
ഫിസിയോതെറാപ്പി കോഴ്സുകൾക്ക് നീറ്റ് പരീക്ഷ നിർബന്ധമാക്കും

ഫിസിയോതെറാപ്പി കോഴ്സുകൾക്ക് നീറ്റ് പരീക്ഷ നിർബന്ധമാക്കും

ബെംഗളൂരു: ഫിസിയോതെറാപ്പി കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റിന്റെ പരിധിയിൽ ഉൾപെടുത്തുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. യോഗ്യതാധിഷ്ഠിത പഠനവും ആഴത്തിലുള്ള ക്ലിനിക്കൽ എക്സ്പോഷറും പ്രാപ്തമാക്കുന്നതിനായി കോഴ്‌സിന്റെ ദൈർഘ്യം അഞ്ച് വർഷമായി നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെലമംഗലയ്ക്കടുത്തുള്ള ശ്രീനിവാസപുരയിലെ ഫാംഹൗസിലാണ് സംഭവം. രമ്യ (27), പുനീത് (22) എന്നിവരാണ് മരിച്ചത്. രമ്യയുടെ മാതാപിതാക്കളുടെ വളർത്തുമകനാണ് പുനീത്. ശ്രീനിവാസപുരയിലെ ഇവരുടെ ഫാംഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. പുനീത്…
അനധികൃത പണമിടപാട്; മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌

അനധികൃത പണമിടപാട്; മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌

ബെംഗളൂരു: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്‌. വ്യാഴാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ച ഉച്ചയോടെയാണ് അവസാനിപ്പിച്ചത്. പരിശോധനയിൽ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട നിരവധി പിടിച്ചെടുത്തു. രണ്ട് വർഷത്തിനിടെ ഏകദേശം 70…
മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് അനുമതി

മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് അനുമതി

ബെംഗളൂരു: കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നൽകി. നേത്രാവതി, ഗുരുപുര നദികളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ജലഗതാഗത സംവിധാനമാക്കി ഈ പദ്ധതിയെ മാറ്റാനാണ് കർണാടക ശ്രമിക്കുന്നത്. ഇതിന്റെ…
ഭീകരാക്രമണം: കർണാടകയില്‍ അതീവ ജാഗ്രത

ഭീകരാക്രമണം: കർണാടകയില്‍ അതീവ ജാഗ്രത

ബെംഗളൂരു : പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സംസ്ഥാനം മുഴുവൻ ജാഗ്രത പുലർത്താൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടണ്ട്. സംസ്ഥാനത്ത് തങ്ങുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ…
കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബെംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിരാജ്പേട്ട് താലൂക്കിലെ പാലിബെട്ടയ്ക്കടുത്തുള്ള എമ്മെഗുണ്ടി എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശി ആർ. സെൽവം എന്ന ചെല്ല മേസ്ത്രി (65) ആണ് മരിച്ചത്. പ്രദേശത്തെ കാപ്പി എസ്റ്റേറ്റിൽ റൈറ്റർ ആയി ജോലി ചെയ്തുവരികയായിരുന്നു.…
സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ

സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ

ബെംഗളൂരു: കർണാടകയിലെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എം. എം. ഹിൽസിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. മൈസൂരു യെൽവാളിനടുത്തുള്ള ഹുയിലാലു ഗ്രാമത്തിലാണ് രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം…
പഹൽഗാം ആക്രമണത്തിനെതിരെ പ്രമേയം പാസാക്കി കർണാടക

പഹൽഗാം ആക്രമണത്തിനെതിരെ പ്രമേയം പാസാക്കി കർണാടക

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രമേയം പാസാക്കി കർണാടക മന്ത്രിസഭ. വ്യാഴാഴ്ച ചാമരാജനഗറിൽ നടന്ന യോഗത്തിലാണ് തീരുമാനം. പാകിസ്ഥാനെതിരെയുള്ള കേന്ദ്ര സർക്കാർ നടപടികൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സമഗ്രതയ്ക്ക് വളരെയധികം പ്രാധാന്യമുള്ളതിനാൽ കേന്ദ്ര സർക്കാരിനൊപ്പം നിൽക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…
ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ തിരിച്ചെത്തിച്ചു

ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ തിരിച്ചെത്തിച്ചു

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ്‌ ലാഡ് കശ്മീരിൽ എത്തിയിരുന്നു. ജമ്മുവിൽ കുടുങ്ങിയ കന്നഡിഗർക്കൊപ്പം അദ്ദേഹവും ബെംഗളൂരുവിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ട്…