ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

ബെംഗളൂരു: ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കർണാടക ആർടിസി കണ്ടക്ടർ അറസ്റ്റിൽ. ബാഗൽകോട്ട് സ്വദേശി പ്രദീപ് (40) ആണ് അറസ്റ്റിലായത്. കർണാടക ആർടിസിയിൽ കരാർ ജീവനക്കാരനാണ് പ്രദീപ്‌. ഏപ്രിൽ 22ന് ഉള്ളാളിൽ നിന്ന് മുടിപ്പ് വഴി സ്റ്റേറ്റ് ബാങ്ക്…
വീരാജ്പേട്ടിൽ മലയാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

വീരാജ്പേട്ടിൽ മലയാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: വീരാജ്പേട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശി കൊയിലി പ്രദീപാണ് (49) കൊല്ലപ്പെട്ടത്. ബി.ഷെട്ടിഗേരിയിലെ വീട്ടിന് സമീപമുള്ള കാപ്പിത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ് പ്രദീപ്‌. കൊയിലി ആശുപത്രിയുടെ നടത്തിപ്പ്…
കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ട്‌ പുനപരിശോധിക്കണം; മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി

കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ട്‌ പുനപരിശോധിക്കണം; മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി

ബെംഗളൂരു: കർണാടക ജാതി സർവേ പുനപരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എം. വീരപ്പ മൊയ്‌ലി. പുറത്തുവന്നിരിക്കുന്ന സർവ്വേ റിപ്പോർട്ട് സമൂഹത്തിൽ ധ്രുവീകരണത്തിനും പിരിമുറുക്കത്തിനും കാരണമാകുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച് അന്തിമ തീരുമാനം സർക്കാർ എടുക്കണമെന്ന് അദ്ദേഹം…
കാട്ടാനയുടെ ആക്രമണം; കർഷകന് ഗുരുതര പരുക്ക്

കാട്ടാനയുടെ ആക്രമണം; കർഷകന് ഗുരുതര പരുക്ക്

ബെംഗളൂരു : മൈസൂരു സരഗുർ താലൂക്കിലെ ഹെഗ്ഗിഡാലു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശത്തെ ദണ്ഡനായകന്‍ എന്ന ആള്‍ക്കാണ് പരുക്കേറ്റത്. കൃഷിയിടത്തിലെത്തിയ ദണ്ഡനായകിനെ ആന ചവിട്ടി തെറിപ്പിക്കുയായിരുന്നു. എച്ച്ഡി കോട്ടെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള…
സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെ ചോദ്യം ചെയ്യാൻ ഡിആർഐക്ക് അനുമതി

സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെ ചോദ്യം ചെയ്യാൻ ഡിആർഐക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടി രന്യ റാവുവിനെ ചോദ്യം ചെയ്യാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (ഡിആർഐ) അനുമതി. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയാണ് ഡിആർഐക്ക് അനുമതി നൽകിയത്.…
പഹൽഗാം ആക്രമണം; കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

പഹൽഗാം ആക്രമണം; കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ശിവമൊഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം ശിവമൊഗയിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. ഭരത് ഭൂഷന്റെ മൃതദേഹം ബെംഗളൂരു മത്തിക്കെരെയിലെ സുന്ദർനഗറിലുള്ള വീട്ടിലേക്ക് എത്തിച്ചു. കേന്ദ്രമന്ത്രി വി. സോമണ്ണ…
ഓൺലൈൻ സാരി തട്ടിപ്പ്; ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടു

ഓൺലൈൻ സാരി തട്ടിപ്പ്; ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടു

ബെംഗളൂരു: ഓൺലൈൻ വഴി സാരി വാങ്ങാൻ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടു. സകല മിഷൻ ഡയറക്ടർ പല്ലവി ആകൃതിക്കാണ് പണം നഷ്ടമായത്. ഡിജിറ്റൽ പരസ്യം കണ്ടാണ് പല്ലവി സാരി ഓർഡർ ചെയ്തത്. എന്നാൽ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും സാരി ലഭിക്കാത്തതിനെ…
ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗർക്കായി ഹെൽപ്പ് ലൈൻ തുറന്നു

ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗർക്കായി ഹെൽപ്പ് ലൈൻ തുറന്നു

ബെംഗളൂരു: പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗർക്കായി ഹെൽപ്പ് ലൈൻ തുറന്ന് കർണാടക ടൂറിസം വകുപ്പ്. എല്ലാ സംസ്ഥാന ടൂർ ഓപ്പറേറ്റർമാരോടും ട്രാവൽ ഏജന്റുമാരോടും ഹെൽപ്പ് ലൈൻ ഉപയോഗിച്ച് കന്നഡിഗരെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.…
കാലിലെ മുറിവിന് ചികിത്സക്കെത്തിയ യുവാവ് മരിച്ചു; ചികിത്സ പിഴവെന്ന് പരാതി

കാലിലെ മുറിവിന് ചികിത്സക്കെത്തിയ യുവാവ് മരിച്ചു; ചികിത്സ പിഴവെന്ന് പരാതി

ബെംഗളൂരു: കാലിന്റെ മുറിവിന് ചികിത്സക്കെത്തിയ യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ. ബെളഗാവിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഷാഹ്പുർ സ്വദേശി പരശുറാം ഭരമനായക് ആണ് മരിച്ചത്. കാലിൽ ചെറിയ മുറിവ് സംഭവിച്ചതിനെ…
പഹൽഗാം ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ

പഹൽഗാം ആക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 10 ലക്ഷം രൂപ ആണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക സ്വദേശികളായ രണ്ട് പേരും ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ആന്ധ്ര സ്വദേശിയുമാണ് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂവരെയും അവരുടെ…