പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനം; ഹോട്ടൽ ബില്ലുകൾ സർക്കാർ അടക്കുമെന്ന് മന്ത്രി

പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനം; ഹോട്ടൽ ബില്ലുകൾ സർക്കാർ അടക്കുമെന്ന് മന്ത്രി

ബെംഗളൂരു: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിന്റെ ബില്‍ തുക സംസ്ഥാന സർക്കാർ അടക്കുമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ അറിയിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും ബിൽ തുക കിട്ടിയില്ലെന്ന് മൈസൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ കഴിഞ്ഞ ദിവസം…
ബി. എസ്. യെദിയൂരപ്പക്കെതിരെ പോക്സോ പരാതി നൽകിയ സ്ത്രീ ചികിത്സക്കിടെ മരിച്ചു

ബി. എസ്. യെദിയൂരപ്പക്കെതിരെ പോക്സോ പരാതി നൽകിയ സ്ത്രീ ചികിത്സക്കിടെ മരിച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബി. എസ് യെദിയൂരപ്പക്കെതിരെ പോക്സോ നിയമപ്രകാരം പരാതി നൽകിയ സ്ത്രീ മരിച്ചു. പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു മുതിർന്ന ബിജെപി നേതാവായ യെദിയൂരപ്പക്കെതിരെ പരാതി നല്‍കിയിരുന്നത്. ബെംഗളൂരുവിലെ ഹുളിമാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മേയ്…
കുടുംബത്തോട് ക്ഷമ ചോദിക്കുന്നു; 31ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് പ്രജ്വൽ രേവണ്ണ

കുടുംബത്തോട് ക്ഷമ ചോദിക്കുന്നു; 31ന് ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണ മെയ്‌ 31ന് ഇന്ത്യയിൽ തിരിച്ചെത്തും. 31ന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകുമെന്ന് പ്രജ്വല്‍ രേവണ്ണ വ്യക്തമാക്കി. താന്‍ മൂലം കുടുംബത്തിനും പാര്‍ട്ടിക്കും ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമചോദിക്കുന്നതായും പ്രജ്വല്‍ പറഞ്ഞു. ലൈംഗിക വീഡിയോ…
കെഎസ്ആർടിസി ബസിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടക ആർടിസി ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മഗഡി താലൂക്കിലെ കുഡൂരിനടുത്തുള്ള ഹൊന്നപുര ഗ്രാമത്തിലെ താമസക്കാരായ രവികുമാർ (45), ലക്ഷ്മമ്മ (40) എന്നിവരാണ് മരിച്ചത്. കനകപുര റോഡിലെ സബ്ബകെരെ ഗേറ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബസിനെ…
ഒഴിവായത് വൻദുരന്തം; ഉഡുപ്പിക്കു സമീപം റെയില്‍ പാളത്തിൽ വിള്ളൽ, കണ്ടെത്തിയത് നേത്രാവതി എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടുമുമ്പ്

ഒഴിവായത് വൻദുരന്തം; ഉഡുപ്പിക്കു സമീപം റെയില്‍ പാളത്തിൽ വിള്ളൽ, കണ്ടെത്തിയത് നേത്രാവതി എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടുമുമ്പ്

മംഗളൂരു: കൊങ്കൺ റെയില്‍ പാതയിൽ ഉഡുപ്പിക്കു സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ജോലിക്കിടെ പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്. കൂട്ടിച്ചേര്‍ത്ത പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രദീപ് ഷെട്ടി ഉടന്‍…
ജെസ്കോം റിപയർ യൂണിറ്റിൽ വൻ തീപിടുത്തം

ജെസ്കോം റിപയർ യൂണിറ്റിൽ വൻ തീപിടുത്തം

ബെംഗളൂരു: ഗുൽബർഗ വൈദ്യുതി വിതരണ കമ്പനിയുടെ (ജെസ്കോം) റിപയർ യൂണിറ്റിൽ തീപിടുത്തം. ഞായറാഴ്ച രാവിലെയോടെയാണ് ജ്യോതി നഗറിലെ ജെസ്‌കോം ഓഫീസ് കോംപ്ലക്‌സിലുള്ള യൂണിറ്റിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 50 ലധികം ട്രാൻസ്‌ഫോർമറുകളും വൈദ്യുതി കേബിളും ഡീസലും പൂർണമായും കത്തിനശിച്ചു. അപകട…
കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണ കമ്മിഷന്റെ കാലാവധി നീട്ടി

കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണ കമ്മിഷന്റെ കാലാവധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് സമയത്തെ ക്രമക്കേടുകൾ അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷന്റെ കാലാവധി നീട്ടി. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനുള്ള പുതിയ സമയപരിധി ഓഗസ്റ്റ് 31 ആണ്. ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹയുടെ നേതൃത്വത്തിലുള്ളതാണ് കമ്മീഷൻ. അന്വേഷണത്തിന്റെ റിപ്പോർട്ട്‌ സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന്…
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു; 25 പേർ അറസ്റ്റിൽ

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു; 25 പേർ അറസ്റ്റിൽ

ബെംഗളൂരു: കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷൻ ആക്രമിച്ച 25 പേർ അറസ്റ്റിൽ. അറസ്റ്റിലായ പ്രതികളെല്ലാം ചന്നഗിരിയിലും സമീപ നഗരങ്ങളിലും താമസിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചൂതുകളി കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആദിൽ (30) കസ്റ്റഡിയില്‍…
എന്റെ പ്രണയം നഷ്ടപ്പെടുത്തിയത് ജാതിയുടെ മതിൽക്കെട്ടുകള്‍; തുറന്നുപറഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ

എന്റെ പ്രണയം നഷ്ടപ്പെടുത്തിയത് ജാതിയുടെ മതിൽക്കെട്ടുകള്‍; തുറന്നുപറഞ്ഞ് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: തന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദ്യാർഥിയായിരിക്കുമ്പോൾ എനിക്കുമൊരു പ്രണയമുണ്ടായിരുന്നു. വിവാഹം കഴിക്കാനുമാഗ്രഹിച്ചു. പക്ഷെ ജാതിയുടെ മതിൽക്കെട്ടുകൾ ആ പ്രണയത്തെ നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. മൈസൂരുവിൽ നടന്ന ഒരു മിശ്രവിവാഹ ചടങ്ങലായിരുന്നു സിദ്ധരാമയ്യ തന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തിയത്.…
എൻ. പ്രതാപ് റെഡ്ഢിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

എൻ. പ്രതാപ് റെഡ്ഢിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

ബെംഗളൂരു: നിയമസഭാ കൗൺസിലിൻ്റെ നോർത്ത് - ഈസ്റ്റ്‌ ഗ്രാജ്വെറ്റ്സ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ. പ്രതാപ് റെഡ്ഢിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. പാർട്ടി തീരുമാനത്തിനെതിരായാണ് പ്രതാപ് റെഡ്ഢി സ്ഥാനാർഥിയായി നിൽക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നിലവിൽ മണ്ഡലത്തിൽ കോൺഗ്രസ്…