കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം

കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. ഹാസൻ കണ്ടാലിക്കടുത്ത് ദേശീയ പാത 75 ൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കാരഹള്ളി സ്വദേശികളായ നാരായണപ്പ, സുനന്ദ, രവികുമാർ, നേത്ര, ചേതൻ, രാകേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. രാകേഷ്…
ആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു

ആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു

ആടിനെ മേക്കാൻ വനാതിർത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. മൂർബന്ദ് സ്വദേശി ചിക്കി (48) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. ആടുകളെ മേക്കുന്നതിന് വേണ്ടി വനാതിർത്തിയിലുള്ള കുന്നിൻപ്രദേശത്ത് പോയതായിരുന്നു ചിക്കി. ഇവിടെ നിന്ന് തിരിച്ചെത്താതിരുന്നതോടെ…
മുൻ എംഎൽഎ രഘുപതി ഭട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി

മുൻ എംഎൽഎ രഘുപതി ഭട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി

ബെംഗളൂരു: സൗത്ത് വെസ്റ്റ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ നിന്ന് എംഎൽസി തിരഞ്ഞെടുപ്പിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി നിന്ന മുൻ എംഎൽഎ രഘുപതി ഭട്ടിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഭട്ട് വിസമ്മതിച്ചിരുന്നു. ഇതോടെയാണ് നടപടി. ആറ് വർഷത്തേക്കാണ്…
നടുറോഡിൽ കാറുകൾ കൊണ്ട് ഏറ്റുമുട്ടൽ; രണ്ട് പേർ അറസ്റ്റിൽ

നടുറോഡിൽ കാറുകൾ കൊണ്ട് ഏറ്റുമുട്ടൽ; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ നടുറോഡിൽ സിനിമാസ്റ്റൈൽ ഏറ്റുമുട്ടൽ. ഉഡുപ്പിയിലാണ് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറുകൾ കൊണ്ട് ഇരുസംഘങ്ങൾ തമ്മിൽ പോരടിച്ചത്. മെയ്‌ 18-ന് അർധരാത്രി ഉഡുപ്പി-മണിപ്പാൽ റോഡിൽ കുഞ്ചിബേട്ടുവിന് സമീപമായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് ഇതുവരെ…
സുരക്ഷാ ക്രമീകരണങ്ങളില്ല; 30ഓളം റിസോർട്ടുകൾക്ക് നോട്ടീസ് നൽകി ടൂറിസം വകുപ്പ്

സുരക്ഷാ ക്രമീകരണങ്ങളില്ല; 30ഓളം റിസോർട്ടുകൾക്ക് നോട്ടീസ് നൽകി ടൂറിസം വകുപ്പ്

ബെംഗളൂരു: സുരക്ഷ ക്രമീകരണങ്ങളില്ലാതെ പ്രവർത്തിക്കുന്ന 30ഓളം റിസോർട്ടുകൾക്ക് നോട്ടീസ് നൽകി ടൂറിസം വകുപ്പ്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ റിസോർട്ടുകൾ അടച്ചുപൂട്ടുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. റിസോർട്ട് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഇത്തരം…
ഓടുന്ന ബസിൽ വെച്ച് റീൽസ് ചെയ്തു; എൻഡബ്ല്യൂകെആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ

ഓടുന്ന ബസിൽ വെച്ച് റീൽസ് ചെയ്തു; എൻഡബ്ല്യൂകെആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ

ബെംഗളൂരു: ഓടുന്ന ബസിൽ വെച്ച് റീൽസ് ചിത്രീകരിച്ച നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യൂകെആർടിസി) ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. ഡ്രൈവർ ഹനുമന്തപ്പ, കണ്ടക്ടർ അനിത എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടെ കുട…
പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിക്ക് നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിക്ക് നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ബെളഗാവി കിനേ സ്വദേശിയും സ്ഥിരം മദ്യപാനിയുമായ തിപ്പണ്ണ ഡോകറെ (27) ആണ് അറസ്റ്റിലായത്. ഇതേ ഗ്രാമത്തിലെ ബികോം വിദ്യാർഥിനിയായ പെൺകുട്ടിയെ ഇയാൾ സ്ഥിരം ശല്യം ചെയ്തിരുന്നു. മൂന്ന് വർഷങ്ങൾക്ക്…
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; പ്രതികാരമായി ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; പ്രതികാരമായി ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു

ബെംഗളൂരു: ചൂതുകളി കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു. ചന്നഗിരി ടൗൺ പോലീസ് സ്‌റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം ശനിയാഴ്ച കത്തിച്ചത്. ചൂതുകളിയുമായി ബന്ധപ്പെട്ട് ആദിലിനെ (30) ശനിയാഴ്ച പോലീസ്…
ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി താമസിച്ച ഹോട്ടലിൻ്റെ ബില്ലടച്ചില്ല; നിയമ നടപടിക്കൊരുങ്ങി മൈസൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ

ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി താമസിച്ച ഹോട്ടലിൻ്റെ ബില്ലടച്ചില്ല; നിയമ നടപടിക്കൊരുങ്ങി മൈസൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ

ബെംഗളൂരു: കർണാടകയിൽ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിന്റെ ബില്‍ തുക ഒരു വർഷം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടൽ. 80.6 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നാണ് റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതി.…
ലൈംഗികാതിക്രമ കേസ്; ദേവഗൗഡയുടെ അറിവോടെയാണ് പ്രജ്വൽ നാട് വിട്ടതെന്ന് സിദ്ധരാമയ്യ

ലൈംഗികാതിക്രമ കേസ്; ദേവഗൗഡയുടെ അറിവോടെയാണ് പ്രജ്വൽ നാട് വിട്ടതെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണ നാട് വിട്ടത് മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ അറിവോടെയായിരുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രജ്വല്‍ രേവണ്ണയുടെ എല്ലാ പദ്ധതികളും ദേവഗൗഡയ്ക്കറിയാമായിരുന്നു. പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ നടത്തിയ…